ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്ക് ആണ് മുൻതൂക്കം എന്ന് പോണ്ടിംഗ്

Newsroom

ഇന്ത്യയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിക്കാൻ ഓസ്‌ട്രേലിയ ആണ് ഫേവറിറ്റ്സ് എന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഓവലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഡബ്ല്യുടിസി ഫൈനലിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു പോണ്ടിംഗ്. ഓവലിലെ സാഹചര്യങ്ങൾ ഇന്ത്യയെ അപേക്ഷിച്ച് ഓസ്‌ട്രേലിയക്കാണ് കൂടുതൽ അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയ 23 06 05 17 41 51 381

“ഓസ്‌ട്രേലിയയാണ് നേരിയ ഫേവറിറ്റ്സ്. ഇന്ത്യയെ അപേക്ഷിച്ച് ഓസ്‌ട്രേലിയയിക്കാണ് ഈ സാഹചര്യങ്ങൾ കൂടുതൽ അനുയോജ്യം. ഈ രണ്ട് ടീമുകളും തോറ്റതിനേക്കാൾ കൂടുതൽ ടീമുകളെ തോൽപിച്ചിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അവർക്ക് ആയി” പോണ്ടിംഗ് പറഞ്ഞു.

“ഓസ്‌ട്രേലിയ ഈയിടെയായി ക്രിക്കറ്റ് കളിച്ചിട്ടേ ഇല്ല. മറുവശത്ത്, മിക്കവാറും എല്ലാ ഇന്ത്യൻ കളിക്കാരും ഐപിഎല്ലിൽ വളരെ മത്സരാത്മകമായ ക്രിക്കറ്റ് കളിച്ചാണ് വരുന്നത്. ഒരു വശം ഫ്രഷ് ആയി ഈ മത്സരത്തിലേക്ക് വരുന്നു, മറുഭാഗം ക്ഷീണിതനാണ്. ഇത്തരം പല ഘടകങ്ങളും മത്സരത്തെ ബാധിക്കും,” പോണ്ടിംഗ് പറഞ്ഞു.