വിരാട് കോഹ്‌ലിക്കെതിരെ കളിക്കാൻ ആഗ്രഹം : ഇയാൻ ബോതം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിക്കെതിരെ കളിയ്ക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഇയാൻ ബോതം. വിരാട് കോഹ്‌ലി തന്നെയാണ് ഇന്ത്യയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ എന്നും മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ പറഞ്ഞു. വിരാട് കോഹ്‌ലി എതിരാൾക്കെതിരെ ശക്തമായി നിലകൊണ്ടെന്നും തന്റെ കളിക്കാർക്ക് ഒപ്പം നിൽക്കാൻ എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഇയാൻ ബോതം പറഞ്ഞു. അത് കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ വിരാട് കോഹ്‌ലിയാണെന്നും ഇയാൻ ബോതം പറഞ്ഞു.

നിർജീവമായ ഇന്ത്യൻ പിച്ചുകളിൽ ചെന്നൈയിലെയും ഡൽഹിയിലെയും ചൂടിനെ വകവെക്കാതെ പന്തെറിഞ്ഞ കപിൽ ദേവിനെ പോലെ പന്തെറിയാൻ ആധുനിക ക്രിക്കറ്റിലെ ഓൾ റൗണ്ടർമാർക്ക് കഴിയില്ലെന്നും ബോതം പറഞ്ഞു. മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഫ്ലിന്റോഫിനേക്കാൾ മികച്ച ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആണെന്നും സ്റ്റോക്സിന്റെ ലോകകപ്പിലേയും ആഷസിലെയും പ്രകടനം അത് കാണിക്കുന്നുണ്ടെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു.

Previous articleകോപ ഇറ്റാലിയ സെമി ഫൈനലികൾ, പുതിയ തീയതി ആയി
Next articleടി20 ലോകകപ്പ് മാറ്റിവെച്ചാലും ധോണി ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ധോണിയുടെ പരിശീലകൻ