കോപ ഇറ്റാലിയ സെമി ഫൈനലികൾ, പുതിയ തീയതി ആയി

കൊറോണ ഇറ്റലിയെ ആകെ ഭീതിയിലാക്കിയ കാരണം മാറ്റിവെക്കേണ്ടി വന്ന കോപ ഇറ്റാലിയ സെമി ഫൈനൽ മത്സരങ്ങൾ നടത്താനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 13ന് രണ്ട് സെമി ഫൈനലുകളുടെയും രണ്ടാം പാദ മത്സരങ്ങൾ നടത്താൻ ആണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. ഇറ്റലിയിൽ രണ്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഫുട്ബോൾ മത്സരമാകും കോപ ഇറ്റാലിയ സെമി ഫൈനലുകൾ.

സെമിയിൽ യുവന്റസ് അവരുടെ ഗ്രൗണ്ടിൽ വെച്ച് എ സി മിലാനെയും, നാപോളി അവരുടെ ഗ്രൗണ്ടിൽ വെച്ച് ഇന്റർ മിലാനെയും ആണ് നേരിടേണ്ടത്. യുവന്റസും മിലാനും തമ്മിലുള്ള ആദ്യ പാദ സെമി സമനിലയിൽ പിരിഞ്ഞിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ നടന്ന മത്സരം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്. ഇന്റർ മിലാന്റെ ഹോമിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ നാപോളി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. രണ്ട് സെമി ഫൈനലുകളും കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു മാത്രമേ സീരി എ പുനരാരംഭിക്കുകയുള്ളൂ‌

Previous articleഇറ്റലിയിലും ഫുട്ബോൾ തിരികെയെത്തുന്നു, ലീഗ് ജൂൺ 20ന് ആരംഭിക്കും
Next articleവിരാട് കോഹ്‌ലിക്കെതിരെ കളിക്കാൻ ആഗ്രഹം : ഇയാൻ ബോതം