മനസ്സ് തുറന്ന് സംസാരിക്കുന്നതിനാല്‍ കോഹ്‍ലിയോട് എല്ലാവര്‍ക്കും ഇഷ്ടം

വിരാട് കോഹ്‍ലിയോട് തനിക്കും എല്ലാവരേയും പോലെ ഇഷ്ടമാണ് എന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. അത് കോഹ്‍ലി മികച്ചൊരു കളിക്കാരന്‍ ആയതിനാല്‍ മാത്രമല്ല താരം മനസ്സ് തുറന്ന് സത്യസന്ധമായി സംസാരിക്കുന്ന വ്യക്തിയാണെന്നാണ് വോണ്‍ അഭിപ്രായപ്പെടുന്നത്. താന്‍ കോഹ്‍ലിയുടെ വലിയൊരു ആരാധകനാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുവാന്‍ താന്‍ ഇഷ്ടപ്പെടുന്നു അദ്ദേഹം സംസാരിക്കുന്നത് കേട്ട് കൊണ്ടിരിക്കുവാനും താന്‍ ഇഷ്ടപ്പെടുന്നു എന്ന് കോഹ്‍ലി പറഞ്ഞു.

കോഹ്‍ലി വിശ്വസിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊള്ളുവാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. താന്‍ എന്താണോ അത് പ്രകടമാക്കുന്ന താരമാണ് കോഹ്‍ലി. ഫീല്‍ഡില്‍ വൈകാരികമായി പ്രതികരിക്കുന്ന താരമാണ് അദ്ദേഹം ചില സമയങ്ങളില്‍ അത് ഏറെ വൈകാരികമായ പ്രകടനമായി മാറാറുണ്ട്. അത് കോഹ്‍ലിയെന്ന സത്യസന്ധമായ വ്യക്തിയുടെ പ്രതികരണങ്ങളാണെന്ന് വോണ്‍ പറഞ്ഞു.