സ്കോട്‍ലാന്‍ഡിനെ 132 റൺസിലൊതുക്കി സിംബാബ്‍വേ. ഇന്ന് ഗ്രൂപ്പ് ബിയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 6വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നേടിയത്.
ജോര്‍ജ്ജ് മുന്‍സി 54 റൺസും കാലം മക്ലോഡ് 25 റൺസും നേടിയപ്പോള്‍ സിംബാബ്‍വേയ്ക്കായി റിച്ചാര്‍ഡ് എന്‍ഗാരാവ രണ്ട് വിക്കറ്റ് നേടി. ടെണ്ടായി ചതാരയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.
					













