ക്രിസ്റ്റ്യാനോ റൊണാൾഡോ അണ്ടർ 21 ടീമിനൊപ്പം

Picsart 22 10 21 14 34 27 411

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് വിലക്ക് നേരിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് യുണൈറ്റഡ് അണ്ടർ 21 ടീമിനൊപ്പം പരിശീലനം നടത്താൻ എത്തി. ഇന്ന് രാവിലെ 8 മണിക്ക് കാരിങ്ടണി എത്തിയ റൊണാൾഡോ അണ്ടർ 21 ടീമിന്റെ ടീം ട്രെയിനിങ്ങിൽ ഏർപ്പെടില്ല. പകരം ഒറ്റയ്ക്ക് പരിശീലനം നടത്തുക ആണ് ചെയ്യുക‌. റൊണാൾഡോ അല്ലാതെ മറ്റൊരു സീനിയർ താരവും ഇന്ന് രാവിലെ പരിശീലനത്തിന് ഉണ്ടായിരുന്നില്ല.

റൊണാൾഡോ 142830

റൊണാൾഡോ സ്പർസിനെതിരെ മത്സരം അവസാനിക്കാൻ കാത്തു നിൽക്കാതെ കളം വിട്ടിരുന്നു‌. ഈ തെറ്റായ തീരുമാനത്തിന് റൊണാൾഡോയെ ഒരാഴ്ചത്തേക്ക് ക്ലബ് വിലക്കിയിരിക്കുക ആണ്. ചെൽസിക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചിരുന്നു‌. ഇതു കൂടാതെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും റൊണാൾഡോക്ക് ഈ ഒരാഴ്ച ആകില്ല.