ഒക്ടോബർ 3 മുതൽ 20 വരെ ബംഗ്ലാദേശിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിൻ്റെ ഷെഡ്യൂൾ മെയ് 5 ഞായറാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. വനിതാ ടി20 ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിൽ ഇന്ത്യ അടക്കം 10 ടീമുകൾ ആണ് പങ്കെടുക്കുന്നത്.
ധാക്കയിൽ നടന്ന ഫിക്സ്ചർ പ്രകാശന ചടങ്ങിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് നസ്മുൽ ഹസ്സൻ, ഐസിസി സിഇഒ ജെഫ് അലാർഡിസ്, ഇന്ത്യൻ, ബംഗ്ലാദേശ് വനിതാ ടീമുകളുടെ ക്യാപ്റ്റൻമാരായ ഹർമൻപ്രീത് കൗർ, നിഗർ സുൽത്താന എന്നിവർ പങ്കെടുത്തു.
ധാക്കയിലും സിൽഹറ്റിലും 18 ദിവസങ്ങളിലായാണ് ടൂർണമെൻ്റ് നടക്കുന്നത്. 10 ടീമുകളെ 5 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ക്വാളിഫയർ 1 വിജയി എന്നിവരാകും ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ക്വാളിഫയർ 2 വിജയി, ബംഗ്ലാദേശ് എന്നിവർ കളിക്കും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. ഒക്‌ടോബർ നാലിന് ന്യൂസിലൻഡിനെതിരെ ഇന്ത്യ തങ്ങളുടെ കാമ്പെയ്ൻ ആരംഭിക്കും. ഒക്‌ടോബർ 6-ന് ഇന്ത്യ പാക്കിസ്ഥാനെയും 9-ന് ക്വാളിഫയർ 1 വിജയിയെയും നേരിടും. ഒക്‌ടോബർ 13-ന് ആണ് ഇന്ത്യയും ഓസ്‌ട്രേലിയയയും തമ്മിലുള്ള പോരാട്ടം.
ഫിക്സ്ചർ;