ചെറു സ്കോര്‍ നേടുന്നതിനിടെ ഇഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടം, ജയം ഉറപ്പാക്കി ജോസ് ബട്‍ലര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെ വെറും 55 റൺസിന് പുറത്താക്കി ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 4 വിക്കറ്റുകളാണ് ചേസിംഗിനിടെ നഷ്ടമായത്. 24 റൺസുമായി ജോസ് ബട്‍ലര്‍ 8.2 ഓവറിൽ ടീമിനെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. 7 റൺസുമായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അകീൽ ഹൊസൈന്‍ രണ്ട് വിക്കറ്റും രവി രാംപോള്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ മോയിന്‍ അലി റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.