ജൂഡ് ബെല്ലിങ്ഹാമിന്റെ അത്ഭുത ഗോൾ, ഹാളണ്ട് ഇല്ലാതെയും മികച്ച വിജയവുമായി ഡോർട്മുണ്ട്

Img 20211023 214943

സൂപ്പർ സ്ട്രൈക്കർ ഹാളണ്ട് ഇല്ലാതെ ഇറങ്ങിയിട്ടും ഡോർട്മുണ്ടിന് മികച്ച വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ അർമിനിയ ബീൽഫെൽഡിനെ ആണ് ഡോർട്മുണ്ട് ഇന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ഇന്നത്തെ വിജയത്തിൽ ശ്രദ്ധേയമായത് ടീനേജ് താരമായ ജൂഡ് ബെല്ലിങ്ഹാമായിരുന്നു. താരം ഇന്ന് നേടിയ ഗോൾ അത്രയ്ക്ക് സുന്ദരമായിരുന്നു. 73ആം മിനുട്ടിൽ പന്ത് സ്വീകരിച്ച് പെനാൾട്ടി ബോക്സിൽ വെച്ച് മൂന്ന് അർമിനിയ ഡിഫൻഡേഴ്സിനെ വെട്ടിച്ച ശേഷം ഗോളിയുടെ മുകളിലൂടെ ചിപ് ചെയ്ത് താരം പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

ഈ ഗോളിന് മുമ്പ് ഒരു പെനാൾട്ടിയിലൂടെ എമിറെ ചാനും 45ആം മിനുട്ടിൽ സെന്റർ ബാക്ക് മാറ്റ് ഹമ്മൽസും ഡോർട്മുണ്ടിനായി ഹോൾ നേടി. ഈ വിജയത്തോടെ ഡോർട്മുണ്ടിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് ഡോർട്മുണ്ടിന് 22 പോയിന്റായി. ഡോർട്മുണ്ട് ഇപ്പോൾ രണ്ടാം സ്ഥനാത്താണ്. 23 പോയിന്റുമായി ബയേൺ ആണ് ഒന്നാമത് ഉള്ളത്.

Previous articleഗോളടി നിർത്താതെ ലെവൻഡോസ്കി, ജയം തുടർന്ന് ബയേൺ മ്യൂണിക്ക്
Next articleചെറു സ്കോര്‍ നേടുന്നതിനിടെ ഇഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടം, ജയം ഉറപ്പാക്കി ജോസ് ബട്‍ലര്‍