കനത്ത പരാജയം ഏറ്റുവാങ്ങി ന്യൂസിലാണ്ട്, 190 റൺസ് വിജയത്തോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്

Sports Correspondent

Marcojansennewzealand
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി ന്യൂസിലാണ്ട്. ഇന്ന് ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് 357/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 167 റൺസ് മാത്രമേ 35.3 ഓവറിൽ നേടാനായുള്ളു. 190 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

Southafricanewzealand

4 വിക്കറ്റ് നേടി കേശവ് മഹാരാജ് ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയത്. മാര്‍ക്കോ ജാന്‍സന്‍ 3 വിക്കറ്റും നേടി. 60 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍ .  വിൽ യംഗ് 33 റൺസും ഡാരിൽ മിച്ചൽ 24 റൺസും നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവന നൽകാനായില്ല.