ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തിന് ശേഷം പാകിസ്ഥാൻ ആദ്യമായി ഇന്ത്യയെ പിന്തുണച്ചെങ്കിലും കോഹ്ലിയും സംഘവും പാകിസ്ഥാനെ നിരാശപെടുത്തിയെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തർ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതിന്റെ നിരാശ പങ്കു വെച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെ സെമിയിൽ എത്താനുള്ള പാകിസ്ഥാന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റിരുന്നു.
ഇന്ത്യ ജയിക്കണമെന്ന പാകിസ്ഥാൻകാരുടെ പ്രാർത്ഥന ഇന്ത്യയിൽ എത്തിയില്ലെന്നും അത് കൊണ്ട് ഇന്ത്യ തോറ്റുവെന്നും അക്തർ പറഞ്ഞു. എന്നാൽ ഇന്ത്യ പാകിസ്ഥാനെ സഹയാക്കിയാണ് പരമാവധി ശ്രമിച്ചുവെന്നും പക്ഷെ ഇന്ത്യയുടെ മികച്ച ശ്രമങ്ങൾ ഒന്നും പാകിസ്ഥാനെ സഹായിച്ചില്ലെന്നും അക്തർ പറഞ്ഞു. 31 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്. അതെ സമയം മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനിസ് ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയുടെ സ്പോർട്സ്മാൻഷിപ്പിനെ ചോദ്യം ചെയ്തിരുന്നു.