ബർമിംഗ്ഹാം താരത്തെ സ്വന്തമാക്കി സൗത്താംപ്ടൺ

ബർമിംഗ്ഹാം സ്‌ട്രൈക്കർ ചെ ആഡംസിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബ് സൗത്താംപ്ടൺ. ഏകദേശം പതിനഞ്ചു മില്യൺ പൗണ്ട് തുകക്കായാണ് അഞ്ചു വർഷത്തെ കരാറിൽ സൈന്റ്സ് ഈ യുവതാരത്തെ സ്വന്തമാക്കിയിരിക്കുന്നത്.ബർമിംഗ്ഹാമിനു വേണ്ടി 123 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ആഡംസ് 38 ഗോളുകൾ സ്വന്തം പേരിലാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 22 ഗോളുകൾ നേടിയ താരം മികച്ച ഫോമിലാണ്.

ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ചെ ആഡംസിനെ ടീമിൽ എത്തിക്കാൻ സൗത്താംപ്ടൺ ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമത്തിൽ പരാജയപ്പെട്ട സൈന്റ്സ് ഈ വിൻഡോയിൽ ഇംഗ്ലീഷ് താരത്തെ ടീമിൽ എത്തിക്കുകയായിരുന്നു.

ലെസ്റ്റർ സ്വദേശിയായ ചെ ആഡംസ് നോൺ ലീഗ് ക്ലബ് ഓഡബിയിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2014 ഷെഫീൽഡ് യുണൈറ്റഡിൽ എത്തിയ ആഡംസ് 2016ൽ ആണ് ബർമിംഗ്ഹാമിൽ എത്തിയത്.

Previous articleമുൻ ജപ്പാൻ പരിശീലകൻ നിഷിനോ ഇനി തായ്‌ലാന്റിനെ നയിക്കും
Next articleവിഭജനത്തിന് ശേഷം പാകിസ്ഥാൻ ആദ്യമായി പിന്തുണച്ചു, ഇന്ത്യ നിരാശപെടുത്തിയെന്ന് അക്തർ