കോഹ്ലി ഒന്നാമത്!! ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്

2023 ലോകകപ്പിന്റെ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി. ഇന്നത്തെ ഇന്നിംഗ്സോടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിനെ വിരാട് കോഹ്ലി മറികടന്നു. ഇന്ന് നെതർലൻഡ്‌സിനെതിരെ 51 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്. ഇതോടെ കോഹ്ലിയുടെ ടൂർണമെന്റിലെ മൊത്തത്തിലുള്ള സ്‌കോർ 594 ആയി.

ഇന്ന് 53 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു മികച്ച സിക്‌സും സഹിതം ആണ് കോഹ്ലി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇനി ആറ് റൺസ് കൂടെ നേടിയാൽ ഒരു ലോകകപ്പിൽ 600 റൺസ് നേടുന്ന മൂന്നാമത്തെ താരമായി കോഹ്ലിക്ക് മാറാം. ഇന്ന് അർധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ 503 റണ്ണിലും എത്തി.

MOST RUNS IN WORLD CUP 2023

MOST RUNS
IN WORLD CUP 2023
Virat Kohli 594 India
Quinton de Kock 591 South Africa
Rachin Ravindra 565 New Zealand

ചരിത്രം കുറിച്ച് രോഹിത് ശർമ്മ, ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ചരിത്രം. ഇന്ന് ഒരു റെക്കോർഡ് കൂടെ രോഹിത് തന്റെ പേരിലാക്കി. ഏകദിനത്തിൽ ഒരു വർഷം ഏറ്റവും കൂടുത സിക്സുകൾ അടിക്കുന്ന താരമായി രോഹിത് ശർമ്മ മാറി. ഇന്ന് നെതർലാന്റ്സിന് എതിരെ ആദ്യ സിക്സ് അടിച്ചതോടെ രോഹിത് ഈ വർഷം 59 സിക്സസിൽ എത്തി. ഡി വില്ലിയേഴ്സിന്റെ 58 എന്ന റെക്കോർഡ് ആണ് രോഹിത് മറികടന്നത്.

എ ബി ഡി 2015ൽ 58 സിക്സ് അടിച്ചിരുന്നു. ആ റെക്കോർഡിനൊപ്പം രോഹിത് കഴിഞ്ഞ മത്സരത്തോടെ എത്തിയിരുന്നു. ഗെയ്ല് 2019ൽ 56 സിക്സും അടിച്ചിരുന്നു. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമായും രോഹിത് മാറിയിരുന്നു.

Most Sixes
In a Calendar Year in ODI’s
>
59 Rohit Sharma 2023>
58 Ab De villiers 2015
56 Chris Gayle 2019
48 Shahid Afrifi 2002

നെതർലന്റ്സിന് എതിരെ ഇന്ത്യക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യും

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലന്റ്സിനെ നേരിടുന്ന ഇന്ത്യക്ക് ടോസ്. ടോസ് വിജയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. സെമി ഫൈനൽ ഉറപ്പിച്ചു എങ്കിലും ഇന്ത്യ ഒരു മാറ്റവും ഇല്ലാതെ ആണ് അവസാന മത്സരത്തിന് ഇറങ്ങുന്നത്. ടോസ് നേടിയിരുന്നെങ്കിൽ തങ്ങളും ആദ്യം ബാറ്റ് ചെയ്തേനെ എന്ന് നെതർലന്റ്സ് ക്യാപ്റ്റനും പറഞ്ഞു.

India XI: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Mohammed Shami, Jasprit Bumrah, Kuldeep Yadav, Mohammed Siraj

🇳🇱 (Playing XI): Wesley Barresi, Max ODowd, Colin Ackermann, Sybrand Engelbrecht, Scott Edwards (wk/c), Bas de Leede, Teja Nidamanuru, Logan van Beek, Roelof van der Merwe, Aryan Dutt, Paul van Meekeren

ബാബർ അസമിനെ ബലിയാടാക്കി പാകിസ്താൻ രക്ഷപ്പെടുക ആണെന്ന് വസീം അക്രം

പാകിസ്താന്റെ പരാജയത്തിൽ ബാബർ അസമിനെ മാത്രം കുറ്റം പറയരുത് എന്ന് വസിം അക്രം. ബാബറിന് തെറ്റു പറ്റി എങ്കിലും അദ്ദേഹത്തെ മാത്രം വിമർശിച്ച് ടീമിന് രക്ഷപ്പെടാൻ ആകില്ല എന്ന് അക്രം പറയുന്നു.

“ബാബർ അസം മാത്രമല്ല മത്സരം കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോൾ അദ്ദേഹത്തിന് തെറ്റുകൾ പറ്റിയിട്ടുണ്ട്, പക്ഷേ അദ്ദേഹത്തെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. ഇത് മുഴുവൻ സിസ്റ്റത്തിന്റെയും തെറ്റാണ്, ബാബർ അസം മാത്രം ഒരു ബലിയാടാവുകയാണ്. കഴിഞ്ഞ വർഷം സംഭവിച്ചതെല്ലാം സിസ്റ്റത്തിന്റെ പിഴവാണ്,” അക്രം എ സ്പോർട്സിൽ പറഞ്ഞു.

“ആരാണ് പരിശീലകൻ, ആരാണ് പുറത്തേക്ക് പോകുന്നത്, ആരാണ് വരുന്നതെന്ന് കളിക്കാർക്ക് അറിയില്ല. എല്ലാവരുടെയും തെറ്റാണ്,” അക്രം കൂട്ടിച്ചേർത്തു.

“ബാബർ അസം ഞങ്ങളുടെ സ്റ്റാർ പ്ലെയറാണ്, അവൻ റൺസ് നേടുമ്പോൾ, രാജ്യം മുഴുവൻ സന്തോഷിക്കുന്നു, ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. ഏഷ്യാ കപ്പിന് ശേഷം അദ്ദേഹം സമ്മർദത്തിലാണ്.” ബാബർ അസമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അക്രം പറഞ്ഞു.

നെതർലന്റ്സിന് എതിരെ ഇന്ത്യ ടീമിൽ മാറ്റം വരുത്തില്ല എന്ന് ദ്രാവിഡ്

നെതർലൻഡ്‌സിനെതിരായ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയേക്കില്ലെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. സെമി ഫൈനൽ ഉറപ്പിച്ച ഇന്ത്യ അവരുടെ താരങ്ങൾ വിശ്രമം കൊടുക്കാനോ അവാസരം ലഭിക്കാത്തവർക്ക് അവസരം നൽകാനോ സാധ്യതകൾ ചർച്ചയിൽ ഉണ്ടായിരുന്നു. എന്നാൽ ദ്രാവിഡ് ഇന്ത്യ സ്ഥിരം ഇലവൻ തുടരും എന്ന് സൂചന നൽകി.

“അവസാന മത്സരത്തിന് ശേഷം ഞങ്ങൾക്ക് ആറ് ദിവസം അവധി ലഭിച്ചു. ഞങ്ങൾ നല്ല വിശ്രമത്തിലാണ്. താരങ്ങൾ എല്ലാം നല്ല നിലയിലാണ്. ഞങ്ങൾക്ക് ആറ് ദിവസത്തെ അവധി കിട്ടി, സെമി ഫൈനലിന് മുമ്പുള്ള ഏക മത്സരമാണ്.” രാഹുൽ ദ്രാവിഡ് പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള സമയമാണ്. സെമിഫൈനലിന് മു!!3 മാനസികമായും ശാരീരികമായും ഏറ്റവും മികച്ച നിലയിൽ എത്തുക ആണ് ലക്ഷ്യം” ദ്രാവിഡ് പറഞ്ഞു.

“കളിക്കളത്തിലും പുറത്തും രോഹിത് ക്യാപ്റ്റൻ എന്ന നിലയിൽ മാതൃകയാണ്” – ദ്രാവിഡ്

ഈ ലോകകപ്പിൽ ഫീൽഡിലും പുറത്തും ടീമിന് മാതൃകയായിരുന്നു രോഹിത് ശർമ്മ എന്ന ക്യാപ്റ്റൻ എന്ന് രാഹുൽ ദ്രാവിഡ്. രോഹിതിന്റെ അറ്റാക്കിംഗ് തുടക്കങ്ങൾ പല വിശമകരമായ സാഹചര്യങ്ങൾ മറികടക്കാൻ ടീമിനെ സഹായിച്ചു എന്നും ദ്രാവിഡ് പറഞ്ഞു.

“അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വളരെക്കാലമായി മികച്ചതാണ്. ടീമിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും ബഹുമാനം നേടിയ ഒരാളാണ് അദ്ദേഹം. അവൻ ശരിക്കും എല്ലാവർക്കും സ്വീകാര്യനായ ഒരാളാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വിജയം അദ്ദേഹം അർഹിക്കുന്നു, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” രാഹുൽ ദ്രാവിഡ് ശനിയാഴ്ച ബെംഗളൂരുവിൽ പറഞ്ഞു

“രോഹിത് തീർച്ചയായും ഒരു നേതാവായിരുന്നു, ഒരു സംശയവുമില്ലാതെ. കളിക്കളത്തിലും പുറത്തും അദ്ദേഹം മാതൃകാപരമായി ടീമിനെ നയിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു” ദ്രാവിഡ് പറഞ്ഞു.

“അദ്ദേഹം തന്റെ ബാറ്റിംഗിൽ മികച്ചതാണ്, ഗെയിം ഏറ്റെടുക്കുന്നതിലും മുന്നിൽ നിന്ന് നയിക്കുന്നതിലും അദ്ദേഹം കാണിച്ച നേതൃത്വം മികവുള്ളതാണ്. ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ ഗെയിം കളിക്കുന്നതിനെക്കുറിച്ച് എന്നും സംസാരിച്ചു, നിങ്ങളുടെ ക്യാപ്റ്റൻ ശരിക്കും ആ ഫിലോസഫിയുൽ ഇല്ലെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല. രോഹിത് ടീമിന് ഉദാഹരണമാവുകയാണ്‌ ” ദ്രാവിഡ് കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളിംഗ് ആണ് ഇത് എന്ന് പറയാൻ ആകില്ല എന്ന് ഗാംഗുലി

ഇന്ത്യയുടെ ഈ ലോകകപ്പിലെ പേസ് ബൗളിംഗ് നിര ഏറ്റവും മികച്ച പേസ് ബൗളിംഗ് നിര ആണെന്ന ചർച്ചകൾ ഉയരവെ, അങ്ങനെ പറയാൻ ആകില്ല എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. 2003ൽ ഇന്ത്യക്ക് ഗംഭീര ബൗളിങ് നിര ഉണ്ടായിരുന്നു എന്ന് ഗാംഗുലി പറഞ്ഞു. ആശിഷ് നെഹ്‌റ, സഹീർ ഖാൻ, ജവ്ഗൽ ശ്രീനാഥ് എന്നിവരുടെ പേസ് ത്രയത്തെ ഗാംഗുലി അനുസ്മരിച്ചു. ഗാംഗുലി ക്യാപ്റ്റൻ ആയിരുന്ന സമയത്തെ ഇന്ത്യയുടെ 2003 ലോകകപ്പ് ബൗളിംഗ് ആക്രമണ നിരയിലെ മൂന്ന് താരങ്ങൾ 10നു മേലെ വിക്കറ്റ് നേടിയിരുന്നു.

സഹീർ ഖാൻ (18 വിക്കറ്റ്), ജവഗൽ ശ്രീനാഥ് (16), ആശിഷ് നെഹ്‌റ (15) എന്നിവരുടെ മികവിൽ ഇന്ത്യ 2003 ലോകകപ്പ് ഫൈനലിലും എത്തിയിരുന്നു‌.

“ഇന്ത്യയുടെ ഇപ്പോഴത്തെ പേസ് ആക്രമണത്തിലെ ഏറ്റവും മികച്ച ആക്രമണമാണിതെന്ന് എനിക്ക് പറയാനാവില്ല. 2003 ലോകകപ്പിൽ ആശിഷ് നെഹ്‌റ, സഹീർ ഖാൻ, ജവഗൽ)ൽ ശ്രീനാഥ് എന്നിവരും തകർപ്പൻ ബൗളിംഗ് നടത്തിയിരുന്നു” സ്‌പോർട്‌സ് ടാക്കിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി അഭിപ്രായപ്പെട്ടു.

സെമി ഫൈനൽ ലൈനപ്പ് ഉറപ്പായി, ഇന്ത്യ vs ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക vs ഓസ്ട്രേലിയ

കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ അത്ഭുതങ്ങൾ കാണിക്കാതെ പരാജയപ്പെട്ടതോടെ സെമി ഫൈനൽ ലൈനപ്പ് തീരുമാനമായി. ന്യൂസിലാൻഡ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരാണ് ഇനി ലോകകപ്പ് കിരീടത്തിനായി പോരാടാൻ ബാക്കിയുള്ളത്. ഇന്ത്യ നവംബർ 15 ബുധനാഴ്ച ഒന്നാം സെമിയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിൻവ് നേരിടും കളിക്കും. ടൂർണമെന്റിൽ നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ വാങ്കെഡെയിൽ കളിച്ചപ്പോൾ 302 റൺസിന്റെ മികച്ച വിജയം നേടിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്ക, നവംബർ 16 വ്യാഴാഴ്ച രണ്ടാം സെമിയിൽ ഈഡൻ ഗാർഡൻസിൽ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. സെമി ഫൈനലിസ്റ്റിലെ മൂന്ന് പേരെയും ഇതിനകം തോൽപ്പിച്ചിട്ടുള്ള ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ. മുൻ ഐ സി സി ടൂർണമെന്റുകളിൽ നോക്കൗട്ട് ഘട്ടത്തിൽ ഉണ്ടായ നിരാശ ഇന്ത്യക്ക് ഈ ലോകകപ്പിൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

നവംബർ 15: ഇന്ത്യ vs ന്യൂസിലൻഡ്, സെമി ഫൈനൽ 1, മുംബൈ വാങ്കഡെ സ്റ്റേഡിയം

നവംബർ 16: ദക്ഷിണാഫ്രിക്ക vs ഓസ്‌ട്രേലിയ, സെമി ഫൈനൽ 2, കൊൽക്കത്ത ഈഡൻ ഗാർഡൻസ്

വൻ പരാജയം!! പാകിസ്താന് മടങ്ങാം

പരാജയത്തോടെ പാക്കിസ്ഥാന്റെ ലോകകപ്പ് യാത്രയ്ക്ക് അവസാനം. ഇന്ന് മത്സരം തുടങ്ങുമ്പോൾ തന്നെ സെമി പ്രതീക്ഷ അവസാനിച്ചിരുന്ന പാകിസ്ഥാൻ ഇന്ന് പൂർണ്ണ ആത്മവിശ്വാസമില്ലാതെ രീതിയിലാണ് കളിച്ചത്. 338 എന്ന ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 244 റണ്ണിന് ഓളൗട്ട് ആയി. ഇംഗ്ലണ്ട് 93 റൺസിന്റെ വിജയവും നേടി.

തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ടതോടെ പാകിസ്താന്റെ ചെയ്സ് പ്രതിസന്ധിയിൽ ആവുകയായിരുന്നു. ഓപ്പണായ ഷെഫീഖ് ഡക്കിലും ഫഖർ സമാർ ഒരു റൺ എടുത്തും പുറത്തായി‌. 51 റൺസ് എടുത്ത അഗ സൽമാൻ മാത്രമാണ് പാകിസ്ഥാൻ നിലയിൽ ഇന്ന് ബാറ്റു കൊണ്ട് തിളങ്ങിയത്. ബാബർ അസവും റിസ്വാനും എല്ലാം ഇന്ന് നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റും, ആദിൽ റാഷിദ്, ആറ്റ്കിൻസൺ, മൊയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 337-9 എന്ന സ്കോറാണ് എടുത്തത്. പാകിസ്ഥാൻ ബൗളർമാർക്ക് മികച്ച രീതിയിൽ ഇന്നും പന്തെറിയാൻ ആയില്ല. ഓപ്പണർമാരായ ഡേവിഡ് മാലനും ബയർസ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നൽകി. മലൻ 31 റൺസും ബെയർസ്റ്റോ 59 റൺസും നേടി.

അതിനുശേഷം റൂട്ടും സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ ആക്കി. സ്റ്റോക്ക്സ് 76 പന്തിൽ 84 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. റൂട്ട് 60 റൺസും എടുത്തു. ഹാരി ബ്രൂക്കും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടന്നു. ബ്രൂക്ക് 30 റൺസും ബട്ലർ 27 റൺസും എടുത്തു.

പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായി ഹാരിസ് റഹൂഫ്

ഹാരിസ് റഹൂഫ് ഈ ലോകകപ്പ് ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഇന്ന് ഒരു മോശം റെക്കോർഡ് കൂടെ റഹൂഫ് തന്റെ പേരിലാക്കി. ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായി ഹാരിസ് റഹൂഫ് ഇന്ന് മാറി. കഴിഞ്ഞ ലോകകപ്പിൽ ആദിൽ റഷീദ് വഴങ്ങിയ 526 റൺസ് എന്ന റെക്കോർഡ് ആണ് പഴങ്കഥ ആയത്.

ഹാരിസ് റൗഫ് തന്റെ 10 ഓവർ ക്വാട്ടയിൽ ഇന്ന് 64 റൺസ് വഴങ്ങിയിരുന്നു. ഇതോടെ ആകെ 533 റൺസ് ഈ ലോകകപ്പിൽ ഹാരിസ് റഹൂഫ് വഴങ്ങി. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങിയ താരമായും റഹൂഫ് മാറിയിരുന്നു. പാകിസ്താന്റെ മറ്റൊരു ബൗളർ ആയ ഷഹീൻ അഫ്രീദി ഈ ലോകകപ്പിൽ 481 റൺസും വഴങ്ങിയിട്ടുണ്ട്.

MOST RUNS CONCEDED IN A WORLD CUP EDITION

Haris Rauf – 533 in 9 matches – 16 wickets in 2023
Adil Rashid – 526 in 11 matches – 11 wickets in 2019
Dilshan Madushanka – 525 in 9 matches – 21 wickets in 2023
Mitchell Starc – 502 in 10 matches – 10 wickets in 2019

മിച്ചൽ മാർഷിന്റെ വിളയാട്ട്, 177 റൺസ് അടിച്ച് വിജയശില്പി

മിച്ചൽ മാഷിൻറെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ഓസ്ട്രേലിയക്ക് മികച്ച വിജയം. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 307 എന്ന വിജയലക്ഷ്യം ചെയ്സ് ചെയ്ത ഓസ്ട്രേലിയ 8 വിക്കറ്റിന്റെ വിജയമാണ് നേടിയത്. 132 പന്തിൽ 177 റൺസ് എടുത്ത് മിച്ചൽ മാഷ് ആണ് ഇന്ന് സ്റ്റാർ ആയത്. 9 സിക്സും പതിനേഴ് ഫോറും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്.

അർധ സെഞ്ച്വറിയുമായി വാർണറും സ്മിത്തും മാർഷിന് മികച്ച പിന്തുണ നൽകി. വാർണർ 53 റൺസ് എടുത്തു പുറത്തായപ്പോൾ സ്മിത്ത് 63 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 306 ന് 8 എന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 74 റൺസ് എടുത്ത് തൗഹീദ് ഹൃദ്യോയ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയത്.

45 റൺസ് എടുത്ത ഷാന്റോ, 36 റൺസ് വീതം എടുത്ത് ലിറ്റൺ ദാസ്, തൻസീദ് ഹസൻ എന്നിവരും ബാറ്റു കൊണ്ട് തിളങ്ങി. ഓസ്ട്രേലിക്കായി ഷോൺ അബോട്ടും ആദം സാമ്പയും 2 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് റണ്ണൗട്ടും ബംഗ്ലാദേശ് ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

പാകിസ്താൻ ബൗളർമാർക്ക് ഇന്നും രക്ഷയില്ല, ഇംഗ്ലണ്ടിന് മികച്ച സ്കോർ

ലോകകപ്പിൽ നിന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടി. 337-9 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ന് ടോസ് നഷ്ടപ്പെട്ടതോടെ തന്നെ നിരാശയിലായ പാകിസ്ഥാന് സെമി പ്രതീക്ഷ അസ്തമിച്ചിരുന്നു. പാകിസ്ഥാൻ ബൗളർമാർക്ക് മികച്ച രീതിയിൽ ഇന്നും പന്തെറിയാൻ ആയില്ല. ഓപ്പണർമാരായ ഡേവിഡ് മാലനും ബയർസ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നൽകി. മലൻ 31 റൺസും ബെയർസ്റ്റോ 59 റൺസും നേടി.

അതിനുശേഷം റൂട്ടും സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ ആക്കി. സ്റ്റോക്ക്സ് 76 പന്തിൽ 84 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. റൂട്ട് 60 റൺസും എടുത്തു. ഹാരി ബ്രൂക്കും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടന്നു. ബ്രൂക്ക് 30 റൺസും ബട്ലർ 27 റൺസും എടുത്തു.

പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

Exit mobile version