Picsart 23 11 11 00 24 32 787

അഫ്ഗാനിസ്താൻ ആണ് ഈ ലോകകപ്പിലെ രണ്ടാമത്തെ മികച്ച ഏഷ്യൻ ടീം എന്ന് ഇർഫാൻ പത്താൻ

അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഈ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം അഫ്ഗാനിസ്താൻ ആണെന്ന് ഇർഫാൻ പത്താൻ എക്സിൽ പറഞ്ഞു. നേരത്തെയും ഇർഫാൻ പത്താൻ അഫ്ഗാനിസ്താന് ഈ ലോകകപ്പിൽ വലിയ പിന്തുണ നേരത്തെ മുതലെ നൽകുന്നുണ്ടായിരുന്നു. അവരുടെ വിജയങ്ങൾക്ക് ശേഷം ഇർഫാന്റെ നൃത്തങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഈ ലോകകപ്പിൽ അഫ്ഗാനിസ്താൻ മുൻ ലോകകപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയരെ തോൽപ്പിച്ചിട്ടുണ്ട്.ആകെ നലൗ വിജയങ്ങൾ അവർ നേടി. സെമിയിൽ കടന്നില്ലെങ്കിലും 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ യാത്ര പ്രശംസനീയം തന്നെയായിരുന്നു.

“ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ മികച്ച ക്രിക്കറ്റ് ആണ് കാണാൻ ആയത്. മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം അവർ തന്നെയാണ് ദ്ന്ന് ഉറപ്പാണ്. ഇവിടെ നിന്ന് ഇനി ഈ ടീം മൈതാനത്ത് മാന്ത്രികത സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ട് പോകുന്നതിന് ആശംസകൾ” ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.

Exit mobile version