Picsart 23 11 10 22 02 05 206

അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് വിജയം. ഇന്ന് അഫ്ഗാൻ ഉയർത്തിയ 245 റൺസ് എന്ന വിജയലക്ഷ്യം രണ്ടു ഓവർ 3 പന്തും ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. 76 റൺസ് എടുത്ത് പുറത്താകാതെ നിന്ന വാൻ ഡെ ഡുസൻ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പിയായത്.

ഡികോക്ക് 41 റൺസും ഫെലുക്വായോ പുറത്താകാതെ 39 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 244 റൺസിന് ഓളൗട്ട് ആയിരുനു. അസ്മതുള്ള ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ ആയത്. അഞ്ചാമനായി ഇറങ്ങിയ അസ്മതുള്ള 107 പന്തിൽ നിന്ന് 97 റൺസ് എടുത്ത് പുറത്താകെ നിന്നു. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അസ്മത്തുള്ളയുടെ ഇനിംഗ്സ്.

ബാറ്റിംഗിൽ വേറെ ആരും കാര്യമായി അഫ്ഗാൻ നിരയിൽ നിന്ന് തിളങ്ങിയില്ല. 44 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് എടുത്ത കോട്സി ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ഏറ്റവും തിളങ്ങി നിന്നു. മഹാരാജും എൻഡിഡിയും രണ്ട് വിക്കറ്റ് വീതവും നേടി.

Exit mobile version