ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയൻ ആധിപത്യം; 60 റൺസ് വിജയം

ഒക്‌ടോബർ 8ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിൻ്റെ വിജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 2024 വനിതാ ടി20 ലോകകപ്പിൽ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. ബെത്ത് മൂണിയുടെ 40 റൺസിന്റെ ബലത്തിനൽ ഓസ്‌ട്രേലിയ 148/6 എന്ന സ്കോർ ഉയർത്തി.

ന്യൂസിലൻഡ് ആ സ്കോർ പിന്തുടരാൻ പാടുപെട്ടു, 88-ന് അവർ ഓളൗട്ട് ആയി. അമേലിയ കെറിൻ്റെ 4/26 എന്ന മികച്ച ബൗളിംഹ് ന്യൂസിലൻഡിനെ തകർത്തു. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഉള്ള ഓസ്ട്രേലിയ സെമി ഫൈനലിലേക്ക് അടുക്കുകയാണ്.

ഓസ്‌ട്രേലിയയുടെ വിജയം ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കും. ന്യൂസിലൻഡിനോട് നേരത്തെ 58 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് തിരിച്ചുവരവ് നടത്തി, എന്നാൽ ഇപ്പോൾ നിർണായക മത്സരങ്ങൾ ആണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഗ്രൂപ്പിൽ ആകെ 2 ടീമുകൾ മാത്രമേ സെമിയിൽ എത്തുകയുള്ളൂ. സെമി-ഫൈനൽ യോഗ്യത നേടാൻ ഇന്ത്യ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും ഒപ്പം അവരുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തേണ്ടതുമായുണ്ട്.

ഓസ്ട്രേലിയക്ക് എതിരെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട് – സ്മൃതി മന്ദാന

2024 ടി20 ലോകകപ്പിൽ സെമി ഫൈനൽ സ്ഥാനം ഉറപ്പാക്കാൻ തങ്ങൾ ഓസ്ട്രേലിയയെ തോൽപ്പിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ താരം സ്മൃതി മന്ദാന. ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ ഒരു വിജയവും ഒരു പരാജയവുമായി നിൽക്കുകയാണ്.

ശേഷിക്കുന്ന ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്ക് മുന്നോടിയായി സംസാരിച്ച വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഈ മത്സരങ്ങളുടെ പ്രാധാന്യം, പ്രത്യേകിച്ച് ആറ് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടുന്ന വെല്ലുവിളി ഉയർത്തിക്കാട്ടി. “നിങ്ങൾക്ക് ഓസ്ട്രേലിയക്ക് എതിരെ തെറ്റുകൾ വരുത്താൻ കഴിയില്ല… ഓസ്ട്രേലിയക്ക് എതിരെ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച ഗെയിം തന്നെ പുറത്തെടുക്കണം,” മന്ദാന സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, പാകിസ്ഥാൻ എന്നിവരുടെ പിന്നിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ രണ്ട് ടീമുകൾ മാത്രമേ സെമിഫൈനലിലേക്ക് മുന്നേറുകയുള്ളൂ.

ടി20 ലോകകപ്പ്; സ്കോട്ട്ലൻഡിനെതിരെ ആറ് വിക്കറ്റിൻ്റെ വിജയവുമായി വെസ്റ്റ് ഇൻഡീസ്

ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സ്‌കോട്ട്‌ലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 2024 ലെ വനിതാ ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ വിജയം ഉറപ്പിച്ചു. തങ്ങളുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 10 വിക്കറ്റിൻ്റെ കഠിനമായ തോൽവിക്ക് ശേഷം, ഹെയ്‌ലി മാത്യൂസിൻ്റെ ടീം ഇന്ന് ശക്തമായി തിരിച്ചെത്തി. സ്കോട്ട്‌ലൻഡിനെ എട്ട് വിക്കറ്റിന് 99 എന്ന നിലയിൽ അവർ ഒതുക്കി. വെസ്റ്റ് ഇൻഡീസിന് വേണ്ടി അഫി ഫ്ലെച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളറായി. ചിനെല്ലെ ഹെൻറി 10 പന്തിൽ നിന്ന് 18 റൺസ് നേടി പുറത്താകാതെ നിന്നു.

100 റൺസ് പിന്തുടർന്ന കരീബിയൻ ടീമിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായെങ്കിലും ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു. 18 പന്തിൽ 31 റൺസെടുത്ത ക്വിയാന ജോസഫിൻ്റെയും 15 പന്തിൽ 28 റൺസെടുത്ത ഡിയാന്ദ്ര ഡോട്ടിൻ്റെയും മികവിൽ വെസ്റ്റ് ഇൻഡീസ് 13.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു. സ്‌കോട്ട്‌ലൻഡിനായി ഒലിവ ബെൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും വെസ്റ്റ് ഇൻഡീസിന്റെ ജയം തടയാൻ ഇതിനായില്ല.

പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി

വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കിയിരുന്നു. ചെയ്സിൽ തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ നഷ്ടമായി എങ്കിലും ഷഫാലിയും ജെമീമയും കൂടെ ഇന്ത്യയെ മുന്നിലേക്ക് നയിച്ചു.

ജമീമ 28 പന്തിൽ 23 റൺസും. ഷഫലി വർമ 35 പന്തിൽ 42 റൺസും എടുത്തു. ഷഫാലി, ജമീമ, റിച്ച (0) എന്നിവരെ പെട്ടെന്ന് നഷ്ടപ്പെട്ട ഇന്ത്യ അവസാനം സമ്മർദത്തിൽ ആയി. എങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീതും (29*) ദീപ്തി ശർമ്മയും (7*) ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു

ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.

മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടി20 ലോകകപ്പ്, പാകിസ്താനെ 105ൽ ഒതുക്കി ഇന്ത്യൻ ബൗളിംഗ്

വനിതാ ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.

മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഒറ്റയ്ക്ക് പൊരുതി ശോബാന, ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

118 റൺസ് മാത്രമാണ് ഇംഗ്ലണ്ട് വനിതകള്‍ നേടിയതെങ്കിലും ബംഗ്ലാദേശിനെതിരെ വിജയം ടീമിന് സ്വന്തമാക്കുവാനായി. ഇന്ന് എതിരാളികളെ 97 റൺസിന് ഒതുക്കി 21 റൺസ് വിജയം ആണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. ബംഗ്ലാദേശ് നിരയിൽ 44 റൺസുമായി ശോബാന മോസ്റ്ററി പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ ആരും തന്നെ ഇല്ലാതിരുന്നത് ബംഗ്ലാദേശിന് തിരിച്ചടിയായി.

15 റൺസ് നേടിയ നിഗാര്‍ സുൽത്താനയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 44 റൺസ് നേടിയ ശോബാന ചാര്‍ലട്ട് ഡീന്‍ പുറത്താക്കിയതോടെ ബംഗ്ലാദേശ് പോരാട്ടം അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ചാര്‍ലട്ട് ഡീനും ലിന്‍സേ സ്മിത്തും രണ്ട് വീതം വിക്കറ്റ് നേടി.  ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം ഇംഗ്ലണ്ട് പതറി, 118 റൺസിലൊതുക്കി ബംഗ്ലാദേശ്

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടി. 48/0 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 118 റൺസ് മാത്രമേ നേടാനായുള്ളു. 41 റൺസ് നേടിയ ഡാനിയേൽ വയട്ടും 23 റൺസ് നേടിയ മൈയ ബൗച്ചിയറും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്.

എന്നാൽ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ 76/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി നാഹിദ അക്തര്‍, ഫാത്തിമ ഖാത്തുന്‍, റിതു മോണി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ടി20 ലോകകപ്പ്; ശ്രീലങ്കയ്ക്ക് എതിരെ ഏകപക്ഷീയ വിജയവുമായി ഓസ്ട്രേലിയ

2024 ഒക്‌ടോബർ 5-ന് ഷാർജയിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ഏകപക്ഷീയമായ മത്സരത്തിൽ, ഓസ്‌ട്രേലിയ വനിതകൾ ശ്രീലങ്കയ്‌ക്കെതിരെ 6 വിക്കറ്റിൻ്റെ സുഖകരമായ വിജയം നേടി. ശ്രീലങ്ക 20 ഓവറിൽ 93/7 എന്ന ചെറിയ സ്‌കോറാണ് ഇന്ന് നേടിയത. 14.2 ഓവറിലേക്ക് 94/4 എന്ന നിലയിൽ ഓസ്‌ട്രേലിയ 34 പന്തുകൾ ബാക്കി നിൽക്കെ അനായാസം ലക്ഷ്യം കണ്ടു.


ആദ്യ മൂന്ന് ഓവറുകൾക്കുള്ളിൽ തന്നെ ഓപ്പണർമാരായ വിഷ്മി ഗുണരത്‌നെ (0), ചമാരി അത്തപത്തു (3) എന്നിവരെ നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. അച്ചടക്കമുള്ള ബൗളിങ്ങിലൂടെ മേഗൻ ഷട്ടും (3/12) ആഷ്‌ലീ ഗാർഡ്‌നറും (1/14) ശ്രീലങ്കയെ നിരന്തരം സമ്മർദ്ദത്തിലാക്കി. 35 പന്തിൽ 23 റൺസ് നേടിയ ഹർഷിത സമരവിക്രമയും 40 പന്തിൽ 29* റൺസെടുത്ത നിലാക്ഷിക സിൽവയും മാത്രമാണ് ശ്രീലങ്കയുടെ ഇന്നിംഗ്‌സിലെ പിടിച്ചു നിന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 93/7 എന്ന സ്‌കോറിൽ ഒതുങ്ങി. മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ ഷട്ട് മികച്ച ബൗളറായി, സോഫി മൊളിനെക്‌സ് 2/20 സംഭാവന നൽകി.


ഉദേശിക പ്രബോധനി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ അലിസ ഹീലിയെ (4) നഷ്ടമായത് ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ ആശങ്ക നൽകി. എന്നിരുന്നാലും, 38 പന്തിൽ നിന്ന് 43* റൺസുമായി ബെത്ത് മൂണി ഇന്നിംഗ്സിൽ നങ്കൂരമിട്ടു. എല്ലിസ് പെറിയും (15 പന്തിൽ 17) ആഷ്‌ലീ ഗാർഡ്‌നറും (15 പന്തിൽ 12) പിന്തുണ വാഗ്ദാനം ചെയ്തു. ഇനോക രണവീര (1/20), സുഗന്ധിക കുമാരി (1/16) എന്നിവർ ലങ്കയ്‌ക്കായി വിക്കറ്റ് വീഴ്ത്തിയെങ്കിലും ചെറിയ സ്കോർ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. മൂണിയും ഫോബ് ലിച്ച്ഫീൽഡും (9*) ഓസ്‌ട്രേലിയയുടെ ജോലി പെട്ടെന്ന് പൂർത്തിയാക്കി.

ശ്രീലങ്കയെ 97ൽ ഒതുക്കി ഓസ്ട്രേലിയ

ഷാർജയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ, ഓസ്‌ട്രേലിയ വനിതകൾക്കെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കൻ വനിതകൾ പതറി. തങ്ങളുടെ 20 ഓവറിൽ 93/7 എന്ന സ്‌കോർ ഉയർത്താനേ അവർക്കായുള്ളൂ.

ആദ്യ നാലോവറിൽ തന്നെ വിഷ്മി ഗുണരത്‌നെ (0), ക്യാപ്റ്റൻ ചാമരി അത്തപത്തു (3) എന്നിവരുടെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടപ്പെട്ടു. ഇരുവരും എൽബിഡബ്ല്യു ആയി പുറത്തായി. ഹർഷിത സമരവിക്രമ (35 പന്തിൽ 23), നിലാക്ഷിക സിൽവ (40 പന്തിൽ 29*) എന്നിവർ ഇന്നിംഗ്‌സ് സ്ഥിരപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയൻ ബൗളിംഗിൻ്റെ കരുത്തിൽ അവരുടെ സ്‌ട്രൈക്ക് റേറ്റ് ഉയർത്താൻ ആയില്ല.

സമരവിക്രമയുടെയും കവിഷ ദിൽഹാരിയുടെയും (5) വിക്കറ്റുകൾ സ്വന്തമാക്കിയ സോഫി മൊളിനെക്‌സിൻ്റെ ഇരട്ട സ്‌ട്രൈക്ക് ലങ്കയുടെ മുന്നേറ്റത്തെ കൂടുതൽ തടസ്സപ്പെടുത്തി. അനുഷ്‌ക സഞ്ജീവനി 15 പന്തിൽ 16 റൺസ് സംഭാവന ചെയ്തു, പക്ഷേ ശ്രീലങ്കയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു.

4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മേഗൻ ഷട്ട് ഓസ്‌ട്രേലിയക്കായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. സോഫി മോളിനെക്‌സ് 20 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി, ആഷ്‌ലീ ഗാർഡ്‌നറും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടൂര്‍ണ്ണമെന്റിൽ പ്രതീക്ഷ തുടക്കമല്ല ലഭിച്ചത്, മികച്ച ക്രിക്കറ്റ് ടീം കളിച്ചില്ല – ഹര്‍മ്മന്‍പ്രീത് കൗര്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ മത്സരത്തിൽ കനത്ത തോൽവിയാണ് ടീം ന്യൂസിലാണ്ടിനെതിരെ നേരിട്ടത്. തങ്ങളുടെ മികച്ച ക്രിക്കറ്റല്ല ടീം പുറത്തെടുത്തതെന്നാണ് മത്സരശേഷം ടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയത്. ഇനി ഓരോ മത്സരവും വളരെ പ്രാധാന്യമേറിയതാണെന്നും തങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും ഹര്‍മ്മന്‍പ്രീത് കൂട്ടിചേര്‍ത്തു.

അവസരങ്ങള്‍ ടീം സൃഷ്ടിച്ചുവെങ്കിലും മുന്നോട്ട് പോകുമ്പോള്‍ മെച്ചപ്പെടുത്തുവാന്‍ ഒട്ടനവധി മേഖലകള്‍ ഉണ്ടെന്നത് ബോധ്യമായിട്ടുണ്ടെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി. ഈ ടൂര്‍ണ്ണമെന്റിൽ പ്രതീക്ഷിച്ച തുടക്കമല്ല ഇതെന്നും കൗര്‍ പറഞ്ഞു.

കനത്ത തോൽവിയേറ്റ് വാങ്ങി ഇന്ത്യ, ടി20 ലോകകപ്പിൽ തോൽവിയോടെ തുടക്കം

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയമേറ്റു വാങ്ങി ഇന്ത്യന്‍ വനിതകള്‍. ദുബായിയിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് എ മത്സരത്തിലാണ് ഇന്ത്യ 58 റൺസിന്റെ തോൽവിയേറ്റ് വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 160/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസ് മാത്രമേ നേടാനായുള്ളു.

36 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്ന സോഫി ഡിവൈനും 34 റൺസ് നേടിയ ജോര്‍ജ്ജിയ പ്ലിമ്മറുമാണ് ന്യൂസിലാണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. സൂസി ബെയ്റ്റ്സ് 27 റൺസ് നേടി.

ബാറ്റിംഗിൽ 15 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ഥാന (12), ജെമീമ റോഡ്രിഗസ് (13), റിച്ച ഘോഷ് (12), ദീപ്തി ശര്‍മ്മ (13) എന്നിവരും സ്കോര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ പുറത്തായപ്പോള്‍ ന്യൂസിലാണ്ടിനായി റോസ്മേരി മൈര്‍ 4 വിക്കറ്റും ലിയ തഹാഹു 3 വിക്കറ്റും നേടി വിജയം ഉറപ്പാക്കി.

ടി20 ലോകകപ്പ്; പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ചു

വേദി: ഷാർജ
തീയതി: ഒക്ടോബർ 03, 2024
മത്സരം: രണ്ടാം മത്സരം, ഗ്രൂപ്പ് എ, ഐസിസി വനിതാ ടി20 ലോകകപ്പ്

പാകിസ്താൻ വനിതകൾ ടി20 ലോകകപ്പിൽ ശ്രീലങ്കൻ വനിതകളെ തോൽപ്പിച്ചു. 31 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 116 എന്ന ചെറിയ സ്കോർ നേടിയ പാകിസ്താൻ 85/9 എന്ന നിലയിൽ ശ്രീലങ്കയെ ഒതുക്കിക്കൊണ്ടാണ് വിജയിച്ചത്.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ 31 റൺസിൻ്റെ വിജയം ഉറപ്പിച്ചു. 30 റൺസും 2 വിക്കറ്റും നേടിയ ഫാത്തിമ സനയുടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ടൂർണമെൻ്റിലെ ആദ്യ വിജയത്തിലേക്ക് പാക്കിസ്ഥാനെ നയിച്ചത്.

പാകിസ്ഥാൻ ഇന്നിംഗ്സ്:
20 ഓവറിൽ പാകിസ്ഥാൻ 116 റൺസിന് പുറത്തായി. നിദാ ദാർ (23), ഒമൈമ സൊഹൈൽ (18) എന്നിവരുടെ സംഭാവനകൾക്കൊപ്പം 20 പന്തിൽ 30 റൺസെടുത്ത ഫാത്തിമ സനയുടെ പ്രകടനമാണ് തുടക്കത്തിലെ തിരിച്ചടികളിൽ നിന്ന് പാക്കിസ്ഥാനെ കരകയറ്റാൻ സഹായിച്ചത്. ചമാരി അത്തപത്തു (3/18), ഉദേഷിക പ്രബോധനി (3/20) എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയുടെ ബൗളർമാർ സമ്മർദ്ദം നിലനിർത്തി, സുഗന്ധിക കുമാരിയും 3 വിക്കറ്റ് വീഴ്ത്തി.

പ്രധാന സംഭാവനകൾ:

  • ഫാത്തിമ സന ​​(PAK): 30 (20 പന്തുകൾ)
  • ചാമരി അത്തപ്പത്ത് (SL): 18 റൺസിന് 3 വിക്കറ്റ്
  • സുഗന്ധിക കുമാരി (SL): 19 റൺസിന് 3 വിക്കറ്റ്
  • ശ്രീലങ്ക ഇന്നിംഗ്സ്:
    117 റൺസ് പിന്തുടർന്ന ശ്രീലങ്ക, പാക്കിസ്ഥാൻ്റെ ബൗളിംഗ് ആക്രമണത്തിനെതിരെ പൊരുതി വീണു. അവർക്ക് 20 ഓവറിൽ 85/9 മാത്രമേ നേടാനായുള്ളൂ. 34 പന്തിൽ 20 റൺസെടുത്ത വിഷ്മി ഗുണരത്‌നെയാണ് ടോപ് സ്‌കോറർ, എന്നാൽ മറ്റൊരു ബാറ്ററും കാര്യമായ സ്വാധീനം ചെലുത്താനായില്ല. പാക്കിസ്ഥാൻ്റെ സാദിയ ഇഖ്ബാൽ (3/17), ഫാത്തിമ സന ​​(2/10), നഷ്‌റ സന്ധു (2/15) എന്നിവർ ബൗളു കൊണ്ട് തിളങ്ങി.
  • പ്രധാന സംഭാവനകൾ:
  • വിഷ്മി ഗുണരത്‌നെ (SL): 20 (34 പന്തുകൾ)
  • ഫാത്തിമ സന ​​(PAK): 10 റൺസിന് 2 വിക്കറ്റ്
  • സാദിയ ഇഖ്ബാൽ (PAK): 17 റൺസിന് 3 വിക്കറ്റ്
  • പ്ലെയർ ഓഫ് ദി മാച്ച്:
  • ഫാത്തിമ സന (PAK): 30 റൺസും 10 റൺസിന് 2 വിക്കറ്റും എടുക്കാൻ ഫാത്തിമ സനയ്ക്ക് ആയി
Exit mobile version