Indiawomen2

കനത്ത തോൽവിയേറ്റ് വാങ്ങി ഇന്ത്യ, ടി20 ലോകകപ്പിൽ തോൽവിയോടെ തുടക്കം

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയമേറ്റു വാങ്ങി ഇന്ത്യന്‍ വനിതകള്‍. ദുബായിയിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് എ മത്സരത്തിലാണ് ഇന്ത്യ 58 റൺസിന്റെ തോൽവിയേറ്റ് വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 160/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസ് മാത്രമേ നേടാനായുള്ളു.

36 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്ന സോഫി ഡിവൈനും 34 റൺസ് നേടിയ ജോര്‍ജ്ജിയ പ്ലിമ്മറുമാണ് ന്യൂസിലാണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. സൂസി ബെയ്റ്റ്സ് 27 റൺസ് നേടി.

ബാറ്റിംഗിൽ 15 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ഥാന (12), ജെമീമ റോഡ്രിഗസ് (13), റിച്ച ഘോഷ് (12), ദീപ്തി ശര്‍മ്മ (13) എന്നിവരും സ്കോര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ പുറത്തായപ്പോള്‍ ന്യൂസിലാണ്ടിനായി റോസ്മേരി മൈര്‍ 4 വിക്കറ്റും ലിയ തഹാഹു 3 വിക്കറ്റും നേടി വിജയം ഉറപ്പാക്കി.

Exit mobile version