ഒറ്റയ്ക്ക് പൊരുതി ശോബാന, ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

118 റൺസ് മാത്രമാണ് ഇംഗ്ലണ്ട് വനിതകള്‍ നേടിയതെങ്കിലും ബംഗ്ലാദേശിനെതിരെ വിജയം ടീമിന് സ്വന്തമാക്കുവാനായി. ഇന്ന് എതിരാളികളെ 97 റൺസിന് ഒതുക്കി 21 റൺസ് വിജയം ആണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. ബംഗ്ലാദേശ് നിരയിൽ 44 റൺസുമായി ശോബാന മോസ്റ്ററി പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ ആരും തന്നെ ഇല്ലാതിരുന്നത് ബംഗ്ലാദേശിന് തിരിച്ചടിയായി.

15 റൺസ് നേടിയ നിഗാര്‍ സുൽത്താനയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 44 റൺസ് നേടിയ ശോബാന ചാര്‍ലട്ട് ഡീന്‍ പുറത്താക്കിയതോടെ ബംഗ്ലാദേശ് പോരാട്ടം അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ചാര്‍ലട്ട് ഡീനും ലിന്‍സേ സ്മിത്തും രണ്ട് വീതം വിക്കറ്റ് നേടി.  ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

Exit mobile version