ടി20 ലോകകപ്പ്; ആദ്യ വിജയം ബംഗ്ലാദേശ് വനിതാ ടീമിന്

വേദി: ഷാർജ
തീയതി: ഒക്ടോബർ 03, 2024
മത്സരം: ഒന്നാം മത്സരം, ഗ്രൂപ്പ് ബി, ഐസിസി വനിതാ ടി20 ലോകകപ്പ്

ഐസിസി വനിതാ ടി20 ലോകകപ്പ് പോരാട്ടത്തിൽ ബംഗ്ലാദേശ് വനിതകൾ സ്‌കോട്ട്‌ലൻഡ് വനിതകളെ 16 റൺസിന് തോൽപ്പിച്ച് തുടങ്ങി. 120 റൺസ് വിജയലക്ഷ്യം ഉയർത്തിയ ബംഗ്ലാദേശ് ബൗളർമാർ, റിതു മോനിയുടെയും ഫാഹിമ ഖാത്തൂണിൻ്റെയും നേതൃത്വത്തിൽ സ്കോട്ട്ലൻഡിനെ 103/7 എന്ന നിലയിൽ ഒതുക്കി, ആദ്യ മത്സരത്തിൽ നിർണായക വിജയം ഉറപ്പിച്ചു.

ബംഗ്ലാദേശ് ഇന്നിംഗ്സ്:
ബംഗ്ലാദേശ് 20 ഓവറിൽ 119/7 എന്ന സ്‌കോറാണ് നേടിയത്. ശോഭന മോസ്റ്ററി 38 പന്തിൽ 36 റൺസെടുത്തപ്പോൾ ഷാതി റാണി 29 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും നിഗർ സുൽത്താന (18), ഫാഹിമ ഖാത്തൂൺ (5 പന്തിൽ 10) എന്നിവർ വിലപ്പെട്ട റൺസുമായി ബംഗ്ലാദേശിന് മാന്യമായ സ്കോർ നൽകി. 2 ഓവറിൽ 13 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സ്കോട്ട്ലൻഡിൻ്റെ സാസ്കിയ ഹോർലിയാണ് ബൗളർമാരിൽ തിളങ്ങിയത്.

പ്രധാന സംഭാവനകൾ:

  • ഷതി റാണി: 29 (32 പന്തുകൾ)
  • ശോഭന മോസ്റ്ററി: 36 (38 പന്തുകൾ)
  • സാസ്കിയ ഹോർലി (SCO): 13 റൺസിന് 3 വിക്കറ്റ്
  • സ്കോട്ട്ലൻഡ് ഇന്നിംഗ്സ്:
    120 റൺസ് പിന്തുടർന്ന സ്‌കോട്ട്‌ലൻഡിൻ്റെ ടോപ്പ് ഓർഡർ ബംഗ്ലാദേശിൻ്റെ അച്ചടക്കമുള്ള ബൗളിങ്ങിനെതിരെ പൊരുതി. 52 പന്തിൽ പുറത്താകാതെ 49 റൺസുമായി സാറ ബ്രൈസ് ഉറച്ചുനിന്നു, പക്ഷേ സഹതാരങ്ങളിൽ നിന്ന് അവർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. റിതു മോണി 2/15, ഫാഹിമ ഖാത്തൂണിൻ്റെ 1/21 എന്നിവർ സ്കോട്ട്ലൻഡിനെ തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബ്രൈസിൻ്റെ ശ്രമങ്ങൾക്കിടയിലും, സ്കോട്ട്‌ലൻഡിന് 16 റൺസിന് പിറകിൽ വീണു, അവർക്ക് 20 ഓവറിൽ 103/7 മാത്രമേ നടാൻ. ആയുള്ളൂ
  • പ്രധാന സംഭാവനകൾ:
  • സാറ ബ്രൈസ് (SCO): 49* (52 പന്തുകൾ)
  • ഋതു മോനി (BAN): 15 റൺസിന് 2 വിക്കറ്റ്
  • ഫാഹിമ ഖാത്തൂൺ (BAN): 21 റൺസിന് 1 വിക്കറ്റ്
  • പ്ലെയർ ഓഫ് ദി മാച്ച്:
  • ഋതു മോനി (BAN): 15 റൺസിന് 2 വിക്കറ്റ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിനായി യുഎഇയിലേക്ക് യാത്ര തിരിച്ചു

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് 2024ൽ മത്സരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് (യുഎഇ) പുറപ്പെട്ടു.

കഴിഞ്ഞ ടൂർണമെൻ്റുകളിൽ ശക്തമായ പ്രകടനങ്ങൾ നടത്തിയ ഇന്ത്യ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്‌. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പതിപ്പിൽ, സെമി ഫൈനലിൽ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്.

ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ തോറ്റതിന് ശേഷം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.

2024-ലെ വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:

  • ഹർമൻപ്രീത് കൗർ (സി)
  • സ്മൃതി മന്ദാന
  • ഷഫാലി വർമ
  • ദീപ്തി ശർമ്മ
  • ജെമിമ റോഡ്രിഗസ്
  • റിച്ച ഘോഷ്
  • യാസ്തിക ഭാട്ടിയ (ഫിറ്റ്നസിന് വിധേയമായി)
  • പൂജ വസ്ത്രകർ
  • അരുന്ധതി റെഡ്ഡി
  • രേണുക സിംഗ് താക്കൂർ
  • ദയാലൻ ഹേമലത
  • ആശാ ശോഭന
  • രാധാ യാദവ്
  • ശ്രേയങ്ക പാട്ടീൽ
  • സജന സജീവൻ

ഓസ്ട്രേലിയ വനിതാ ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

വനിതാ ലോകകപ്പിനായുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ കോംബാങ്ക് വനിതാ ടി20 ഐ സീരീസിനും ഐസിസി വനിതാ ടി20 ലോകകപ്പിനുമുള്ള 15 കളിക്കാരുടെ ടീമിനെ ആണ് അവർ ഇന്ന് പ്രഖ്യാപിച്ചത്. തുടർച്ചയായി നാല് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയ ഈ ലോകകപ്പിലേക്ക് എത്തുന്നത്.

Australia Women’s squad for T20 World Cup:

Alyssa Healy (c), Darcie Brown, Ashleigh Gardner, Kim Garth, Grace Harris, Alana King, Phoebe Litchfield, Tahlia McGrath (vc), Sophie Molineux, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland, Georgia Wareham, Tayla Vlaeminck.

പാകിസ്താൻ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഫാത്തിമ സന ക്യാപ്റ്റൻ

വനിതാ ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം പ്രഖ്യാപിച്ചു. വെറ്ററൻ താരം നിദാ ദാറിന് പകരം ഫാത്തിമ സനയെ പാകിസ്താൻ ക്യാപ്റ്റൻ ആയി നിയമിച്ചു. കഴിഞ്ഞ ഡിസംബറിലെ ന്യൂസിലൻഡ് പര്യടനത്തിൽ 22 കാരിയായ ഫാത്തിമ രണ്ട് ഏകദിനങ്ങളിൽ പാകിസ്താനെ നയിച്ചിരുന്നു.

കഴിഞ്ഞ മാസം പാക്കിസ്ഥാനെ ഏഷ്യാ കപ്പിൻ്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിദ പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ ക്യാപ്റ്റനെ പാകിസ്താൻ പ്രഖ്യാപിച്ചത്‌.

ഒക്‌ടോബർ 6ന് ഹർമൻപ്രീത് കൗറിൻ്റെ ഇന്ത്യയ്‌ക്കെതിരെ ആണെ പാകിസ്ഥാന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരം.

Pakistan squad for Women’s T20 World Cup
Fatima Sana (captain), Aliya Riaz, Diana Baig, Gull Feroza, Iram Javed, Muneeba Ali (wicket-keeper), Nashra Sandhu, Nida Dar, Omaima Sohail, Sadaf Shamas, Sadia Iqbal (subject to fitness), Sidra Amin, Syeda Aroob Shah, Tasmia Rubab and Tuba Hassan

Travelling reserve: Najiha Alvi (wicket-keeper)

Non-travelling reserves: Rameen Shamim and Umm-e-Hani

ടി20 ലോകകപ്പ് അവാർഡുകളും സമ്മാനത്തുകയും അറിയാം

ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. അവസാന 29 ദിവസമായി നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് അവസാനമായി. ഈ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഇന്ത്യയുടെ വിരാട് കോഹ്ലി ഫൈനലിലെ പ്ലയർ ഓഫ് ദി മാച്ചും ഇന്ത്യയുടെ ബുമ്ര ടൂർണമെന്റിലെ താരവുമായി. ഈ ലോകകപ്പിലെ മുഴുവൻ പുരസ്കാരങ്ങളും സ്റ്റാറ്റ്സുകളും നോക്കാം.

ടി20 ലോകകപ്പ് സമ്മാനത്തുക;

ഒന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് – 20.37 കോടി
റണ്ണേഴ്സ് അപ്പ് ആയ ദക്ഷിണാഫ്രിക്കയ്ക്ക് – 10.64 കോടി

സ്‌മാർട്ട് ക്യാച്ച് ഓഫ് ദി മാച്ച് – സൂര്യകുമാർ യാദവ് – $3000
പ്ലയർ ഓഫ് ദി മാച്ച് – വിരാട് കോഹ്ലി – $5000
പ്ലയർ ഓഫ് ദി സീരീസ് – ബുമ്ര – $15000

Player of the Series:
Jasprit Bumrah (9 wickets, four innings, Average – 11.44, Economy 3.61

T20 World Cup 2024 Most Runs – Rahmanullah Gurbaz, 281 Runs, 8 innings, Ave – 35.21, SR – 124.34

T20 World Cup 2024 Highest Individual Score – Nicholas Pooran – 98 (53), (4 fours, 8 sixes) vs Afghanistan, Match 40, Group C, St Lucia

T20 World Cup 2024 Most Wickets: Arshdeep Singh, 17 Wickets, 8 innings, Avg – 12.65

T20 World Cup 2024 Best Bowling Figures: Fazalhaq Farooqi, 5/9 (4 overs) vs Uganda, Match 5, Guyana

T20 World Cup 2024 Most Catches: Aiden Markram, 8 Catches, 9 Inngs

T20 World Cup 2024 Most dismissals: Rishabh Pant, 7 Dismissals (8 Catches, 1 Stumping)

കോഹ്ലി കിംഗുകളുടെ കിംഗ് ആണ്, ഫോമിൽ ആശങ്ക വേണ്ട – ശ്രീകാന്ത്

വിരാട് കോഹ്‌ലിയുടെ ഫോമിൽ ആശങ്ക വേണ്ട എന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യ ഫൈനലിലേക്ക് കടക്കുമ്പോൾ കോഹ്ലി ഫോമിൽ ആകും എന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.ഈ ലോകകപ്പിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ കോഹ്ലിക്ക് ആയിട്ടില്ല. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 10.71 ശരാശരിയിൽ 100 ​​സ്‌ട്രൈക്ക് റേറ്റിൽ 75 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്.

“കോഹ്‌ലിക്ക് വലിയ സ്‌കോർ ഇല്ലാത്തതിൽ ഒരു പ്രശ്‌നവും ആശങ്കയും ഇല്ല. അവൻ രാജാക്കന്മാരുടെ രാജാവാണ്” സ്റ്റാർ സ്പോർട്സിൽ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

കോഹ്ലി ഇന്ത്യക്ക് ആയി ഓപ്പണറായാണ് ഈ ലോകകപ്പിൽ ഉടനീളം കളിച്ചത്. കോഹ്ലിയെ ഓപ്പണിൽ നിന്ന് മാറ്റണം എന്ന് വിമർശനം ഉയരുന്നുണ്ട് എങ്കിലും അതിനുള്ള സാധ്യതയില്ല. കോഹ്ലി ഫൈനലിൽ ഫോം ആകും എന്നാണ് ഇന്ത്യം ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്.

മലയാളി ഇല്ലാതെ ഇന്ത്യ ലോകകപ്പ് നേടിയിട്ടില്ല!! സഞ്ജു ഇന്ത്യയുടെ ഭാഗ്യം ആകുമോ!!

മലയാളി ഇല്ലാതെ ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ലോകകപ്പ് നേടാൻ ആകില്ല എന്നത് എപ്പോഴും ഒരു ചൊല്ലാണ്. കാരണം ഇന്ത്യ മൂന്നുതവണ ലോകകപ്പ് നേടിയപ്പോഴും മലയാളികൾ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. മലയാളികൾ ഇല്ലാതെ ഇന്ത്യ പോയ ഒരു ലോകകപ്പും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയിട്ടുമില്ല.

അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ മലയാളി കൊണ്ടുവരുന്ന ആ കിരീട ഭാഗ്യം ഇന്ത്യക്ക് തിരികെ കിട്ടും എന്നാണ് മലയാളികൾ തുടക്കം വിശ്വസിക്കുന്നത്. സഞ്ജു സാംസണ് ഇതുവരെ ഈ ലോകകപ്പിൽ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല എങ്കിലും സഞ്ജു സ്ക്വാഡിനൊപ്പം ഉണ്ട്. മലയാളിയുടെ ഭാഗ്യവും സഞ്ജുവിനൊപ്പം ടീമിന് കിട്ടുന്നുണ്ട് എന്ന് വിശ്വസിക്കാം.

ഇന്ത്യ ആദ്യമായിട്ട് 1983ല്‍ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വാൾസൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീടം നേട്ടത്തിന്റെ ഭാഗമായി.

പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

അതിനുശേഷം അവസാന ലോകകപ്പുകളിൽ സഞ്ജു സാംസണ് അവസരം കിട്ടുമെന്ന് മലയാളികൾ പലപ്പോഴും ആഗ്രഹിച്ചിരുന്നുവെങ്കിലും അന്നൊക്കെ സഞ്ജു താഴയപ്പെടുകയായിരുന്നു. അവസാനം ഈ ലോകകപ്പിൽ ആണ് സഞ്ജുവിന് അവസരം കിട്ടിയത്. ഇന്ത്യ നാളെ ബാർണഡോസിൽ വിജയിച്ച് കിരീടം ഉയർത്തിയാൽ മലയാളി ലക്ക് എന്നത് കേരളത്തിന് പുറത്തുള്ളവരും കാര്യമായി എടുക്കുന്ന ഫാക്ടർ ആയി മാറും.

ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ!! ഇംഗ്ലണ്ടിനോട് പക വീട്ടി!!

ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ‌. ഇന്ന് ഗയാനയിൽ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 103 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യ 68 റൺസിന്റെ ജയമാണ് നേടിയത്. 2022ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ടിനോടുള്ള പ്രതികാരം കൂടിയായി ഈ വിജയം.

സ്പിന്നർമാരാണ് ഇന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്ത. അക്സർ പട്ടേൽ തുടക്കത്തിൽ തന്റെ മൂന്ന് ഓവറിൽ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. 23 റൺസ് എടുത്ത ബട്ലർ, 8 റൺ എടുത്ത മൊയീൻ അലി, റൺ ഒന്നും എടുക്കാത്ത ബെയർസ്റ്റോ എന്നിവരാണ് അക്സറിന്റെ പന്തിൽ പുറത്തായത്.

5 റൺസ് എടുത്ത സാൽട്ടിനെ ബുമ്രയും 2 റൺ എടുത്ത സാം കറനെ കുൽദീപും പുറത്താക്കി. 49-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. ഹാരി ബ്രൂക് ഇവിടെ നിന്ന് രക്ഷപ്പെടുത്തലിന് ശ്രമിച്ചു എങ്കിലും 25 റൺസ് എടുത്ത് നിൽക്കെ ബ്രൂക്കിനെ കുൽദീപ് പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് കളി കൈവിട്ട അവസ്ഥയായി.

പിന്നാലെ ജോർദനെയും കുൽദീപ് പുറത്താക്കി‌. ഇംഗ്ലണ്ട് 72/7 എന്ന നിലയിൽ പതറി‌. പിന്നെ വിജയത്തിനായുള്ള കാത്തിരിപ്പ് മാത്രമായി‌. കുൽദീപ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. 15ആം ഓവറിൽ ലിവിങ്സ്റ്റോൺ റണ്ണൗട്ട് കൂടെ ആയതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര തീർന്നു. അർഷ്ദീപ് 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി എ വിക്കറ്റ് വീഴ്ത്തി തന്റെ സ്പെൽ അവസാനിപ്പിച്ചു.

ആദിൽ റഷീദിനെ സൂര്യകുമാർ റണ്ണൗട്ട് ആക്കിയതോടെ ഇംഗ്ലണ്ട് 88/9 എന്ന നിലയിൽ. ആർച്ചറിനെ ബുമ്ര കൂടെ പുറത്താക്കിയതോടെ വിജയം ഉറപ്പായി.

ഇനി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ആകും ഇന്ത്യ നേരിടുക. ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെ തോൽപ്പിച്ച് ആയിരുന്നു ഫൈനലിൽ എത്തിയത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സിന്റെ മികവിൽ 20 ഓവറിൽ 171/7 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ കോഹ്ലിയെയും റിഷഭ് പന്തിനെയും നഷ്ടമായിട്ടും മികച്ച ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്ക് ആയി.

കോഹ്ലി വെറും 9 റൺസ് എടുത്താണ് ഇന്ന് പുറത്തായത്. കോഹ്ലി ഇന്ത്യൻ ജേഴ്സിയിൽ ഓപ്പണർ എന്ന നിലയിൽ ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് ആണ് ഇന്ന് കണ്ടത്. പന്ത് നാലു റൺസ് എടുത്തും ഇന്ന് പുറത്തായി. ഇതിനു ശേഷം രോഹിത് ശർമ്മയും സൂര്യകുമാറും ചേർന്ന് ഇന്ത്യക്ക് ആയി ഒരു നല്ല കൂട്ടുകെട്ട് പടുത്തു.

രോഹിത് ശർമ്മ 39 പന്തിൽ നിന്ന് 57 റൺസ് എടുത്തു. 6 ഫോറും 2 സിക്സും രോഹിത് അടിച്ചു. പിന്നാലെ സൂര്യകുമാർ യാദവ് 36 പന്തിൽ നിന്ന് 47 റൺസ് എടുത്ത് പുറത്തായി. 2 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഒരു കൂറ്റൻ ഷോട്ടിന് കളിക്കുന്നതിന് ഇടയിൽ ആണ് സൂര്യകുമാർ ഔട്ട് ആയി.

ഇതിനു ശേഷം ഹാർദികിന്റെയും ജഡേജയുടെയും ഇന്നിംഗ്സ് ഇന്ത്യയെ 170 കടക്കാൻ സഹായിച്ചു. ഹാർദിക് 13 പന്തിൽ നിന്ന് 23 എടുത്തു. ശിവം ദൂബെ ഇന്ന് ഗോൾഡൻ ഡക്ക് ആയി നിരാശപ്പെടുത്തി‌. അവസാനം ജഡേജ 9 പന്തിൽ 17 റൺസും അക്സർ പട്ടേൽ 6 പന്തിൽ 10 റൺസും എടുത്ത് മികച്ച സംഭാവന നൽകി.

രോഹിതും സൂര്യയും തിളങ്ങി, ഇന്ത്യക്ക് ഇംഗ്ലണ്ടിന് എതിരെ മികച്ച സ്കോർ!!

ടി20 ലോകകപ്പ് സെമി ഫൈനലിൽ മികച്ച സ്കോർ ഉയർത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സിന്റെ മികവിൽ 20 ഓവറിൽ 171/7 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ കോഹ്ലിയെയും റിഷഭ് പന്തിനെയും നഷ്ടമായിട്ടും മികച്ച ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്ക് ആയി.

കോഹ്ലി വെറും 9 റൺസ് എടുത്താണ് ഇന്ന് പുറത്തായത്. കോഹ്ലി ഇന്ത്യൻ ജേഴ്സിയിൽ ഓപ്പണർ എന്ന നിലയിൽ ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് ആണ് ഇന്ന് കണ്ടത്. പന്ത് നാലു റൺസ് എടുത്തും ഇന്ന് പുറത്തായി. ഇതിനു ശേഷം രോഹിത് ശർമ്മയും സൂര്യകുമാറും ചേർന്ന് ഇന്ത്യക്ക് ആയി ഒരു നല്ല കൂട്ടുകെട്ട് പടുത്തു.

രോഹിത് ശർമ്മ 39 പന്തിൽ നിന്ന് 57 റൺസ് എടുത്തു. 6 ഫോറും 2 സിക്സും രോഹിത് അടിച്ചു. പിന്നാലെ സൂര്യകുമാർ യാദവ് 36 പന്തിൽ നിന്ന് 47 റൺസ് എടുത്ത് പുറത്തായി. 2 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഒരു കൂറ്റൻ ഷോട്ടിന് കളിക്കുന്നതിന് ഇടയിൽ ആണ് സൂര്യകുമാർ ഔട്ട് ആയി.

ഇതിനു ശേഷം ഹാർദികിന്റെയും ജഡേജയുടെയും ഇന്നിംഗ്സ് ഇന്ത്യയെ 170 കടക്കാൻ സഹായിച്ചു. ഹാർദിക് 13 പന്തിൽ നിന്ന് 23 എടുത്തു. ശിവം ദൂബെ ഇന്ന് ഗോൾഡൻ ഡക്ക് ആയി നിരാശപ്പെടുത്തി‌. അവസാനം ജഡേജ 9 പന്തിൽ 17 റൺസും അക്സർ പട്ടേൽ 6 പന്തിൽ 10 റൺസും എടുത്ത് മികച്ച സംഭാവന നൽകി.

ഇന്ത്യ നന്നായി കളിക്കുന്നതിന് ഇടയിൽ തടസ്സമായി മഴ!!

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നതിന് ഇടയിൽ തടസ്സമായി മഴ. ഇന്ത്യ 8 ഓവറിൽ 65-2 എന്ന നിലയിൽ നിൽക്കെ ആണ് മഴ എത്തിയത്. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ മോശമില്ലാത്ത റൺറേറ്റിൽ ആണ് ഇന്ത്യ ബാറ്റു ചെയ്യുന്നത്.

ഇപ്പോൾ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ആണ് ക്രീസിൽ ഉള്ളത്. 26 പന്തിൽ നിന്ന് 37 റൺസ് ആണ് രോഹിത് ഇതുവരെ നേടിയത്. 6 ബൗണ്ടറികൾ ഇതിൽ ഉൾപ്പെടുന്നു. സൂര്യകുമാർ 13 റൺസുമായും ക്രീസിൽ നിൽക്കുന്നു.

9 റൺസ് എടുത്ത കോഹ്ലിയുടെയും 4 റൺസ് എടുത്ത പന്തിന്റെയും വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

മഴ മാറി, ടോസ് നടന്നു!! ഇന്ത്യ ബാറ്റു ചെയ്യും!!

ലോകകപ്പ് സെമി ഫൈനൽ നടക്കും.മഴ മാറി നിന്നതോടെ ടോസ് കഴിഞ്ഞു. ടോസ് നേടിയ ഇംഗ്ലണ്ട് ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ സ്ക്വാഡിൽ മാറ്റങ്ങൾ ഒന്നുമില്ല. ആദ്യം ബാറ്റു ചെയ്യൽ ഈ പിച്ചിൽ എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.

മഴ കളിയിൽ ഇടക്ക് തടസ്സമായി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കളി 6 ഓവർ എങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിൽ ഇന്ത്യ ഫൈനലിൽ എത്തും. ഞങ്ങളും ആദ്യം ബാറ്റു ചെയ്യാൻ ആണ് ആഗ്രഹിച്ചത് എന്ന് രോഹിത് പറഞ്ഞു.

ഇന്ത്യ: കോഹ്ലി, രോഹിത്, പന്ത്, സൂര്യകുമാർ, ശുവം ദൂബെ, ഹാർദിക് പാണ്ഡ്യ, ജഡേജ, അക്സർ പട്ടേൽ, കുൽദീപ്, അർഷ്ദീപ്, ബുമ്ര

അഫ്ഗാന് പൊരുതാൻ പോലുമായില്ല!! ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിൽ

അഫ്ഗാനിസ്താനെ അനായാസം തോൽപ്പിച്ച് കൊണ്ട് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിൽ എത്തി. അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനൽ ആണിത്. ഇന്ന് അഫ്ഗാനെ വെറും 56ൽ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 10ആം ഓവറിലേക്ക് കളി വിജയിച്ചു. ആകെ ഒരു വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 29 റൺസ് എടുത്ത റീസ ഹെൻഡ്രിക്സും 23 റൺസ് എടുത്ത മാക്രവും പുറത്താകാതെ നിന്ന് വിജയം പൂർത്തിയാക്കി‌. ആകെ ഡി കോക്കിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്.

ഓസ്ട്രേലിയയെ അട്ടിമറിച്ചും ബംഗ്ലാദേശിനെ അവസാന മത്സരത്തിൽ ത്രില്ലറിൽ പരാജയപ്പെടുത്തിയും സെമിയിലെത്തിയ അഫ്ഗാൻ ടീമിന് ഇന്ന് പൊരുതാൻ പോലും ആയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 11.5 ഓവറിൽ 56 റൺസ് നേടിയപ്പോളേക്കും അവർ ഓള്‍ഔട്ട് ആകുകയായിരുന്നു.

10 റൺസ് നേടിയ അസ്മത്തുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും മാര്‍ക്കോ ജാന്‍സനും മൂന്ന് പോയിന്റ് നേടിയപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും 2 വീതം വിക്കറ്റ് നേടി. ഇനി ഇംഗ്ലണ്ട് ഇന്ത്യ സെമി ഫൈനലിലെ വിജയികളെ ആകും ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടുക.

Exit mobile version