ടി20 ലോകകപ്പ് മാറ്റം കൂടാതെ നടക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

Photo: eurosport.com
- Advertisement -

ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടത്താൻ ഉദ്ദേശിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ലോകത്താകമാനം കൊറോണ വൈറസ് ബാധയെ തുടർന്ന് കായിക മത്സരങ്ങൾ മാറ്റിവെക്കുന്നതിനിടയിലാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് മേധാവി കെവിൻ റോബെർട്സ് ടി20 ലോകകപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അറിയിച്ചത്.

കുറച്ചു മാസങ്ങൾക്കുള്ളിൽ കായിക മത്സരങ്ങൾ എല്ലാം സാധാരണ നിലയിലാവുമെന്നാണ് കരുതുന്നതെന്നും ഒക്ടോബർ – നവംബർ മാസങ്ങളിൽ സാഹചര്യം സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെവിൻ റോബെർട്സ് പറഞ്ഞു. ടി20 ലോകകപ്പിന് മുന്നോടിയായി ഒക്ടോബർ 18 മുതൽ 23 വരെ യോഗ്യത മത്സരവും ഒക്ടോബർ 24ന് ടി20 ലോകകപ്പും നടക്കുമെന്നാണ് കരുതപ്പെടുന്നത്. നവംബർ 15ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ  വെച്ചാണ് ടി20 ലോകകപ്പിന്റെ ഫൈനൽ.

Advertisement