ഈ ലോകകപ്പില്‍ 500നു മേലുള്ള സ്കോര്‍ പിറക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ലോകകപ്പില്‍ 500നു മേലുള്ള സ്കോര്‍ പിറക്കുമെന്ന് അഭിപ്രായപ്പെട്ട് മാര്‍ക്ക് വോ. ഒരു കാലഘട്ടത്തില്‍ 250 റണ്‍സ് എന്ന സ്കോര്‍ വിജയ സ്കോറായി കരുതിയിരുന്ന സ്ഥാനത്ത് നിന്ന് ഇന്ന് 350 റണ്‍സ് പോലും വിജയ ലക്ഷ്യമായി കണക്കാക്കുവാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തുമ്പോള്‍ 2019 ലോകകപ്പില്‍ 500 എന്ന സ്കോര്‍ മറികടക്കുമെന്ന് മുന്‍ ഓസീസ് താരം അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് തന്നെയാവും ഈ സ്കോര്‍ മറികടക്കുവാന്‍ ഏറെ സാധ്യതയുള്ള ടീമായി മാര്‍ക്ക് വോ കരുതുന്നത്. ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചുകളും ഈ സ്കോറിലേക്ക് ടീമുകളെ നയിക്കുവാന്‍ ഏറെ സാധ്യതയുണ്ടെന്നും മാര്‍ക്ക് വോ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 481 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട് അന്ന് 500 കടക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ടീമിനു സാധിച്ചിരുന്നില്ല.

ടൂര്‍ണ്ണമെന്റിലെ ഏതെങ്കിലും ശക്തരായ ടീം ഏതെങ്കിലും ദുര്‍ബലമായ ടീമിനെ നേരിടുമ്പോള്‍ അത് സംഭവിക്കുമെന്നാണ് മുന്‍ ഓസീസ താരം അഭിപ്രായപ്പെടുന്നത്. പാക്കിസ്ഥാനെതിരെ അടുത്തിടെ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങളിലും ഇംഗ്ലണ്ട് 300നു മേല്‍ സ്കോര്‍ നേടിയിരുന്നു. ഇതില്‍ മൂന്ന് മത്സരങ്ങളിലും ടീം 350നു മുകളില്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. ഇതെല്ലാം ഇംഗ്ലണ്ടിനെ 500 കടക്കുന്ന ആദ്യ ടീമാക്കി മാറ്റുമെന്നും മാര്‍ക്ക് വോ വിശ്വസിക്കുന്നു.