ഇന്ത്യയുടെ ബോഡി ലാംഗ്വേജ് പോലും ന്യൂസിലാണ്ടിന്റെ അത്ര മികച്ചതല്ലായിരുന്നു – വിരാട് കോഹ്‍ലി

India

ടി20 ലോകകപ്പിൽ ന്യൂസിലാണ്ട് തങ്ങളെ സമസ്ത മേഖലകളിലും തകര്‍ത്തെറിഞ്ഞുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഇന്ത്യയുടെ ബോഡി ലാംഗ്വേജ് പോലും ന്യൂസിലാണ്ടിന്റെ അത്രയും മികച്ചതല്ലായിരുന്നുവെന്നാണ് മത്സരശേഷം കോഹ്‍ലി പറഞ്ഞത്.

ഇന്ത്യയുടെ ബാറ്റിംഗിൽ ഓരോ തവണ ആക്രമിച്ച് കളിക്കുവാന്‍ ശ്രമിച്ചപ്പോളും ഒരു വിക്കറ്റ് വീഴുകയായിരുന്നുവെന്നും അതോടെ ടീമിന്റെ താളം തെറ്റിയെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

ഇനിയുള്ള മത്സരങ്ങളിൽ സമ്മര്‍ദ്ദമില്ലാതെ പോസിറ്റീവ് രീതിയിൽ കളിക്കുവാന്‍ ഇന്ത്യ ശ്രമിക്കണമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous articleഇബ്രഹിമോവിച് തിളക്കത്തിൽ റോമയെ വീഴ്ത്തി എ സി മിലാന് വിജയം
Next articleവിജയം കൈവിട്ടു എങ്കിലും റയൽ സോസിഡാഡ് ലലിഗയിൽ ഒന്നാമത്