വിജയം കൈവിട്ടു എങ്കിലും റയൽ സോസിഡാഡ് ലലിഗയിൽ ഒന്നാമത്

20211101 090718

ഇന്നലെ ബിൽബാവോ ഡാർബിയിൽ അവസാന നിമിഷം വിജയം കൈവിട്ട റയൽ സോസിഡാഡിന് നിരാശ ആണ് സമ്പാദ്യം എങ്കിലും ഒരു മാച്ച് വീക്ക് കൂടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായി നിൽക്കാൻ സോസിഡാഡിന് ആകും. ഇന്നലെ അർധരാത്രി നടന്ന മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയെ നേരിട്ട സോസിഡാഡ് 1-1 എന്ന സമനില ആണ് നേടിയത്‌. 58ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സ്വീഡിഷ് താരം ഇസാക് ആണ് സോസിഡാഡിന് ലീഡ് നൽകിയത്.

84ആം മിനുട്ടിൽ അത്ലറ്റിക് താരം ഇനിഗോ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ വിജയം ഉറപ്പിക്കാൻ ആകും എന്ന് സോസിഡാഡ് കരുതി. എന്നാൽ അവസാന നിമിഷം വരെ പത്തു പേരുമായി പൊരുതിയ അത്ലറ്റിക് ക്ലബ് അവസാനം മുനിയനിലൂടെ സമനില ഗോൾ കണ്ടെത്തി. ഈ സമനില സോസിഡാഡിനെ 12 മത്സരങ്ങളിൽ 25 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുകയാണ്‌. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡും സെവിയ്യയും 24 പോയുന്റുമായി പിറകിൽ ഉണ്ട്‌‌.

Previous articleഇന്ത്യയുടെ ബോഡി ലാംഗ്വേജ് പോലും ന്യൂസിലാണ്ടിന്റെ അത്ര മികച്ചതല്ലായിരുന്നു – വിരാട് കോഹ്‍ലി
Next articleഇറ്റാലിയൻ ലീഗിൽ ജോസെ മൗറീനോ ആദ്യമായി ഹൊം ഗ്രൗണ്ടിൽ പരാജയപ്പെട്ടു