ഇബ്രഹിമോവിച് തിളക്കത്തിൽ റോമയെ വീഴ്ത്തി എ സി മിലാന് വിജയം

20211101 033002

സീരി എയിൽ എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് റോമിൽ നടന്ന മത്സരത്തിൽ റോമയെ മലർത്തിയടിക്കാൻ എ സി മിലാന് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിലാന്റെ വിജയം. 26ആം മിനുട്ടിലാണ് ഇബ്ര ഗോൾ നേടിയത്. 40 വയസ്സായിട്ടും തന്റെ മികവ് അങ്ങനെ തന്നെ ഉണ്ടെന്ന് തെളിയിക്കുന്ന ഗോളായിരുന്നു ഇബ്രയുടേത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ കിസ്സെ മിലാന്റെ ജയം ഉറപ്പിച്ചു.

66ആം മിനുട്ടിൽ തിയോ ഹെർണാണ്ടസ് ചുവപ്പ് കണ്ടത് മിലാനെ പരുങ്ങലിലാക്കി. എങ്കിലും മൂന്ന് പോയിന്റ് ഉറപ്പിക്കാൻ മിലാന് ആയി. റോമയ്ക്ക് ആയി 90ആം മിനുട്ടിൽ അൽ ഷരാവി ആണ് ആശ്വാസ ഗോൾ നേടിയത്

ഈ വിജയത്തോടെ 11 മത്സരങ്ങളിൽ 31 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമതു എത്തി

Previous articleചുവപ്പ് കാർഡിലും പതറാതെ നാപോളിയുടെ അപരാജിത കുതിപ്പ്
Next articleഇന്ത്യയുടെ ബോഡി ലാംഗ്വേജ് പോലും ന്യൂസിലാണ്ടിന്റെ അത്ര മികച്ചതല്ലായിരുന്നു – വിരാട് കോഹ്‍ലി