തൈമൽ മിൽസ് ലോകകപ്പിൽ നിന്ന് പുറത്ത്

Tymalmills

തൈമൽ മിൽസ് ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള വിജയത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് സാം ബില്ലിംഗ്സ് മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്യാനിറങ്ങി. ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡിൽ മിൽസിന് പകരം റീസ് ടോപ്ലി പകരക്കാരനായി ടീമിലെത്തും.

റീസ് ടീമിനൊപ്പം റിസര്‍വ് താരമായി യുഎഇയിൽ തന്നെയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഡെത്ത് ബൗളിംഗ് ദൗത്യം മനോഹരമായി നിര്‍വഹിച്ച് വരികയായിരുന്നു തൈമൽ മിൽസ്. നവംബര്‍ 6ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Previous articleഇന്ത്യയ്ക്ക് വീണ്ടും ടോസ് നഷ്ടം, ബാറ്റ് ചെയ്യണം
Next articleകെ പി എൽ യോഗ്യത റൗണ്ട്, യൂണിവേഴ്സൽ സോക്കറിന് ആദ്യ വിജയം