സ്പിന്നര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ടീമിന് ഗുണമായി – കെയിന്‍ വില്യംസൺ

Ishsodhi

ഈ പിച്ചിൽ ബാറ്റിംഗ് അത്ര എളുപ്പമല്ലായിരുന്നുവെങ്കിലും ന്യൂസിലാണ്ട് സ്പിന്നര്‍മാര്‍ തുടക്കം മുതൽ പന്തെറിഞ്ഞ രീതി ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ടീം നായകന്‍ കെയിന്‍ വില്യംസൺ പറഞ്ഞത്. ന്യൂസിലാണ്ടിന്റെ ചേസിംഗ് എളുപ്പമാക്കിയത് ഓപ്പണര്‍മാരാണെന്നും അവര്‍ നല്‍കിയ മികച്ച തുടക്കം തുടര്‍ന്ന് പോകുവാന്‍ ടീമിന് സാധിച്ചുവെന്നും വില്യംസൺ വ്യക്തമാക്കി.

ഇഷ് സോധി വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച ബൗളറാണെന്നും ടി20 ക്രിക്കറ്റിൽ വിവിധ ലീഗുകളില്‍ പന്തെറി‍‍ഞ്ഞ അനുഭവം താരത്തിനുള്ളതിനാൽ തന്നെ ഏറെ പരിചയസമ്പത്തുള്ള താരമാണ് സോധിയെന്നും വില്യംസൺ പറഞ്ഞു.

Previous articleഇറ്റാലിയൻ ലീഗിൽ ജോസെ മൗറീനോ ആദ്യമായി ഹൊം ഗ്രൗണ്ടിൽ പരാജയപ്പെട്ടു
Next article“ബാഴ്സലോണ തന്നോട് ഫ്രീ ആയി കളിക്കാൻ ആവശ്യപ്പെട്ടില്ല, വേതനം എത്ര കുറക്കാനും താൻ തയ്യാറായിരുന്നു” – മെസ്സി