ഇറ്റാലിയൻ ലീഗിൽ ജോസെ മൗറീനോ ആദ്യമായി ഹൊം ഗ്രൗണ്ടിൽ പരാജയപ്പെട്ടു

20211101 091837

ഇറ്റാലിയൻ ലീഗിൽ ഇന്നലെ എസി മിലാനെതിരെ റോമ പരാജയപ്പെട്ടപ്പോൾ അവസാനിച്ചത് ജോസെ മൗറീനോ എന്ന പരിശീലകന്റെ ഒരു അപൂർവ്വ റെക്കോർഡായിരുന്നു‌. സീരി എയിൽ മൗറീനോ ഏറ്റുവാങ്ങിയ ആദ്യ ഹോം പരാജയം ആയിരുന്നു ഇത്‌. ഇതിനു മുമ്പ് 43 ഹോം മത്സരങ്ങൾ ഇറ്റാലിയൻ ലീഗിൽ ജോസെ പരിശീലകനായി ടച്ച് ലൈനിൽ ഉണ്ടായിരുന്നു‌. 43 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ആണ് ഇന്നത്തോടെ അവസാനമായത്. നേരത്തെ ഇറ്റലിയിൽ ഇന്റർ മിലാനെയും ജോസെ മൗറീനോ പരിശീലിപ്പിച്ചിരുന്നു‌‌.

Jose’s record on Serie A home games;

WWWDWWWWDWDWDWWDWWWDWWWWWDWWWWWDDWWWWWWWWWDL

Previous articleവിജയം കൈവിട്ടു എങ്കിലും റയൽ സോസിഡാഡ് ലലിഗയിൽ ഒന്നാമത്
Next articleസ്പിന്നര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ടീമിന് ഗുണമായി – കെയിന്‍ വില്യംസൺ