വീണ്ടും ഇന്ത്യയുടെ സര്‍വ്വാധിപത്യം, സ്കോട്‍ലാന്‍ഡിനെതിരെ 8 വിക്കറ്റ് വിജയം

Rahul

അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞെത്തിയ ഇന്ത്യയ്ക്ക് മുന്നിൽ സ്കോട്‍ലാന്‍ഡും ചൂളി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്‍ഡിനെ 17.4 ഓവറിൽ 85 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കിയപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയ്ക്ക് 2 വിക്കറ്റും ലഭിച്ചു.

86 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 30 റൺസ് നേടിയ രോഹിത്തിനെ നഷ്ടമാകുമ്പോള്‍ 70 റൺസാണ് 5 ഓവറിൽ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. രാഹുല്‍ 50 റൺസ് നേടിയപ്പോള്‍ ഇന്ത്യ 6.3 ഓവറിൽ വിജയം ഉറപ്പാക്കി. 18 പന്തിൽ നിന്നാണ് കെഎൽ രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. തൊട്ടടുത്ത പന്തിൽ താരം പുറത്താകുകയും ചെയ്തു.

വിജയ സമയത്ത് 6 റൺസുമായി സൂര്യകുമാര്‍ യാദവും 2 റൺസ് നേടിയ വിരാട് കോഹ്‍ലിയുമായിരുന്നു ക്രീസിൽ. സ്കോട്ലാന്‍ഡിനായി മാര്‍ക്ക് വാട്ടും ബ്രാഡ്ലി വീലും ഓരോ വിക്കറ്റ് നേടി.

Previous article85 റൺസിന് സ്കോട്ട്‌ലൻഡ് വീണു, ഏഴ് ഓവറിൽ വിജയിച്ചാൽ റൺറേറ്റിൽ ഇന്ത്യക്ക് മുന്നിൽ എത്താം
Next articleകവാനിക്ക് പരിക്ക്, മാഞ്ചസ്റ്റർ ഡാർബിയിൽ ഇല്ല