കവാനിക്ക് പരിക്ക്, മാഞ്ചസ്റ്റർ ഡാർബിയിൽ ഇല്ല

20211105 235903

മാഞ്ചസ്റ്റർ ഡാർബിക്ക് മുന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. യുണൈറ്റഡിന്റെ സ്ട്രൈക്കർ ആയ കവാനിക്ക് പരിക്കേറ്റതായും താരം നാളെ ഡാർബിക്ക് ഉണ്ടാകില്ല എന്നും ക്ലബ് അറിയിച്ചു. സ്പർസിന് എതിരായ മത്സരത്തിൽ ആയിരുന്നു കവാനിക്ക് പരിക്കേറ്റത്. ഇതാണ് താരത്തെ അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയത്. അറ്റലാന്റയ്ക്ക് എതിരെ അവസാനം ഇറങ്ങിയതോടെ താരത്തിന്റെ പരിക്ക് മോശമായി.

കവാനി രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. കവാനി മാത്രമല്ല ലിൻഡെലോഫ്, വരാനെ എന്നിവരും പരിക്കിന്റെ പിടിയിലാണ്. കവാനിയുടെ അഭാവത്തിൽ റൊണാൾഡോയും റാഷ്ഫോർഡും യുണൈറ്റഡ് അറ്റാക്കിൽ ഇറങ്ങാൻ ആണ് സാധ്യത.