85 റൺസിന് സ്കോട്ട്‌ലൻഡ് വീണു, ഏഴ് ഓവറിൽ വിജയിച്ചാൽ റൺറേറ്റിൽ ഇന്ത്യക്ക് മുന്നിൽ എത്താം

20211105 210649

സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ഗംഭീര ബൗളിംഗ് കാഴ്ചവെക്കാൻ ഇന്ത്യക്കായി. സ്കോട്ലൻഡിനെ 85 റൺസിന് ഇന്ത്യ ആളൗട്ട് ആക്കി. 3 വിക്കറ്റ് വീതം എടുത്ത് ഷമിയും ജഡേജയും ഇന്ത്യക്കായി മനോഹരമായി പന്തെറിഞ്ഞു. 15 റൺസ് മാത്രം വിട്ടു കൊടുത്താണ് ഷമി 3 വിക്കറ്റ് എടുത്തത്. 10 റൺസ് മാത്രം വിട്ടു കൊടുത്ത് ബുമ്ര രണ്ട് വിക്കറ്റുകളും വീഴ്ത്തി. അശ്വിൻ ഒരു വിക്കറ്റും നേടി.

സ്കോട്ലൻഡിനായി ഓപ്പണർ മുൻസി 24 റൺസ് എടുത്തു. ലീസ്ക് 21 റൺസും മക്ലിയോഡ് 16 റൺസും എടുത്തു. വേറെ ആർക്കും പിടിച്ചു നിൽക്കാൻ ആയില്ല. ഈ 86 റൺസ് എന്ന വിജയ ലക്ഷ്യം 7.1 ഓവറിൽ മറികടന്ന ഇന്ത്യക്ക് റൺറേറ്റിൽ ന്യൂസിലൻഡിനെയും അഫ്ഗാനിസ്താനെയും മറികടക്കാൻ ആകും.

Previous articleഒഡീഷ എഫ് സിയും ബ്രസീൽ ക്ലബുമായി സ്ട്രാറ്റജിക്കൽ കൂട്ടുകെട്ട്
Next articleവീണ്ടും ഇന്ത്യയുടെ സര്‍വ്വാധിപത്യം, സ്കോട്‍ലാന്‍ഡിനെതിരെ 8 വിക്കറ്റ് വിജയം