വലിയ സ്കോര്‍ നേടിയാൽ ഇന്ത്യയെ പരാജയപ്പെടുത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധിക്കും – ഹമീദ് ഹസ്സന്‍

Rashidkhanafghanistanmujeeb

സ്കോര്‍ ബോര്‍ഡിൽ വലിയ സ്കോര്‍ നേടിയാൽ ഇന്ത്യയെ പരാജയപ്പെടുത്തുവാന്‍ ആകുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹമീസ് ഹസ്സന്‍. സ്കോട്‍ലാന്‍ഡിനും നമീബിയയ്ക്കും എതിരെ വിജയവും പാക്കിസ്ഥാനെതിരെ പരാജയവും ഏറ്റുവാങ്ങിയ ടീമിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ന്യൂസിലാണ്ടിനെതിരെ വിജയം നേടാനായാൽ സെമി ഫൈനലിലേക്ക് പ്രവേശിക്കുവാന്‍ വലിയ സാധ്യതയുണ്ട്.

മികച്ച റൺറേറ്റാണ് ടീമിനുള്ളത്. 3.097 എന്ന റൺറേറ്റാണ് പാക്കിസ്ഥാനെക്കാളും മികച്ച റൺ റേറ്റാണുള്ളത്. ഇന്ത്യയ്ക്കെതിരെ മികച്ച അവസരമാണ് ടീമിനുള്ളതെന്നും നല്ല സ്കോര്‍ നേടിയാൽ മികച്ച രീതിയിൽ ബൗള്‍ ചെയ്തും ഫീൽഡ് ചെയ്തും അഫ്ഗാനിസ്ഥാന് മികച്ച വിജയം നേടാനാകുമെന്നും ഹമീദ് ഹസ്സന്‍ പറഞ്ഞു.

ഇന്ത്യന്‍ ബാറ്റിംഗ് വിചാരിച്ചത്ര മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെന്നും ലോകോത്തര സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്‍ നിരയിലുള്ളത് എന്നും ഹമീദ് ഹസ്സന്‍ വ്യക്തമാക്കി. മത്സരത്തിന് മുമ്പ് ഫലം നിശ്ചയിക്കാനാകില്ലെങ്കിലും തങ്ങള്‍ നൂറ് ശതമാനം വിജയത്തിനായി ശ്രമിക്കുമെന്നും ഹമീദ് സൂചിപ്പിച്ചു.

Previous articleബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷിച്ച് വിക്രം റാഥോര്‍
Next articleറൊണാൾഡോയെ മൈക്കിൾ ജോർദാനോട് ഉപമിച്ച് ഒലെ