ബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷിച്ച് വിക്രം റാഥോര്‍

ഇന്ത്യയുടെ കോച്ചിംഗ് സെറ്റപ്പ് ടി20 ലോകകപ്പിന് ശേഷം സമ്പൂര്‍ണ്ണമായ മാറ്റത്തിന് വിധേയമാകുവാന്‍ നില്‍ക്കുന്ന സമയത്ത് ബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷ നല്‍കി വിക്രം റാഥോര്‍. 2019ൽ സഞ്ജയ് ബംഗാറിന് പകരം എത്തിയ വിക്രം റാഥോര്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചെന്ന നിലയിലുള്ള തന്റെ അനുഭവം മികച്ചതാണെന്നാണ് അഭിപ്രായപ്പെട്ടത്.

തനിക്ക് വീണ്ടും ഈ ദൗത്യം ലഭിയ്ക്കുകയാണെങ്കിൽ തനിക്ക് പല കാര്യങ്ങളും ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും റാഥോര്‍ പറഞ്ഞു. മികച്ച പ്രതിഭയുള്ള താരങ്ങളുമായി പ്രവര്‍ത്തിക്കുക എന്നത് വളരെ മികച്ചൊരു അനുഭവമായിരുന്നുവെന്നും റാഥോര്‍ വ്യക്തമാക്കി.