ചെറു സ്കോര്‍ നേടുന്നതിനിടെ ഇഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടം, ജയം ഉറപ്പാക്കി ജോസ് ബട്‍ലര്‍

Englandwin

വിന്‍ഡീസിനെ വെറും 55 റൺസിന് പുറത്താക്കി ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 4 വിക്കറ്റുകളാണ് ചേസിംഗിനിടെ നഷ്ടമായത്. 24 റൺസുമായി ജോസ് ബട്‍ലര്‍ 8.2 ഓവറിൽ ടീമിനെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. 7 റൺസുമായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അകീൽ ഹൊസൈന്‍ രണ്ട് വിക്കറ്റും രവി രാംപോള്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ മോയിന്‍ അലി റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Previous articleജൂഡ് ബെല്ലിങ്ഹാമിന്റെ അത്ഭുത ഗോൾ, ഹാളണ്ട് ഇല്ലാതെയും മികച്ച വിജയവുമായി ഡോർട്മുണ്ട്
Next articleഅവസാന 12 മിനുട്ടിൽ എവർട്ടൺ കളി മറന്നു, ഗുഡിസൺപാർക്കിൽ വാറ്റ്ഫോർഡ് താണ്ഡവം