ഐപിഎൽ ഇന്ത്യയിലല്ലെങ്കിലും ലോകകപ്പ് നടത്താൻ സാധിച്ചേക്കുമെന്ന് പറഞ്ഞ് ബിസിസിഐ

India Prasidh Krishna Virat Kohli Kl Rahul India
- Advertisement -

ഐപിഎൽ യുഎഇയിലാണ് നടക്കുന്നതെന്ന് തീരുമാനിച്ചെങ്കിലും ടി20 ലോകകപ്പ് ആതിഥേയത്വം വഹിക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന അഭിപ്രായത്തിൽ ബിസിസിഐ. ഒക്ടോബർ ആവുമ്പോളേക്കും ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുമെന്നാണ് ബിസിസിഐയുടെ ഈ വിഷയത്തിലുള്ള പ്രതീക്ഷ.

എന്നാൽ ജൂൺ 1ന് ഐസിസി ഈ വിഷയത്തിന്മേൽ ചർച്ച ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണുള്ളത്. യുഎഇയാണ് കരുതൽ വേദിയായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിസിയോട് ജൂൺ അവസാനം വരെയോ ജൂലൈ ആദ്യ ആഴ്ച വരയോ സമയം ആവശ്യപ്പെടുവാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇനിയും നാലര മാസത്തോളം ഉണ്ടെന്നും കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ ആതിഥേയത്വം വഹിക്കുവാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.

Advertisement