കരീബിയൻ പ്രീമിയർ ലീഗ് കളിക്കുവാൻ ഷാക്കിബിന് അനുമതി ലഭിച്ചേക്കിൽ

കരീബിയൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ സീസണിൽ പങ്കെടുക്കുവാൻ ബംഗ്ലാദേശ് ഓൾറൌണ്ടർ ഷാക്കിബ് അൽ ഹസന് അനുമതി ലഭിച്ചേക്കില്ലെന്ന് സൂചന. താരം ജമൈക്ക തല്ലാവാസിന് വേണ്ടിയാണ് കളിക്കാനിരുന്നതെങ്കിലും താരത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കിട്ടില്ലെന്നാണ് അറിയുവാൻ കഴിയുന്നത്.

ബോർഡ് താരത്തിന് അതിന്റെ സൂചന നൽകിയെന്നാണ് അറിയുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ,ന്യൂസിലാണ്ട് എന്നിവരുമായി ബംഗ്ലാദേശ് പരമ്പര കളിക്കുവാനിരിക്കുന്നതിനാലാണ് ഇത്. ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും മുഴുവൻ സംഘാംഗങ്ങളും ഉള്ള സ്ക്വാഡ് ഈ പരമ്പരളിൽ ഇറക്കണമെന്നാണ് ബംഗ്ലാദേശ് ബോർഡ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ബോർഡിന്റെ ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ അക്രം ഖാൻ പറഞ്ഞത്.