ശ്രീലങ്കയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയ, സ്റ്റാര്‍ക്ക് കളിക്കുന്നു

Australia

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. പരിശീലനത്തിനിടെ പരിക്കേറ്റ മിച്ചൽ സ്റ്റാര്‍ക്ക് കളിക്കുന്നു എന്നത് ഓസ്ട്രേലിയയ്ക്ക് കരുത്ത് നല്‍കുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അതേ ടീമാണ് ഓസ്ട്രേലിയയുടേത്.

അതേ സമയം ശ്രീലങ്കന്‍ നിരയിൽ ഒരു മാറ്റമുണ്ട്. ബിനുര ഫെര്‍ണാണ്ടോയ്ക്ക് പകരം മഹീഷ് തീക്ഷണ ടീമിലേക്ക് എത്തുന്നു. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ വിജയിച്ച് എത്തുകയാണ്. പോയിന്റ് പട്ടികയിൽ ഗ്രൂപ്പ് 1ൽ രണ്ടാം സ്ഥാനത്താണ് ലങ്ക. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കും രണ്ട് പോയിന്റാണുള്ളത്.

ശ്രീലങ്ക : Kusal Perera(w), Pathum Nissanka, Charith Asalanka, Avishka Fernando, Wanindu Hasaranga, Bhanuka Rajapaksa, Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Lahiru Kumara, Maheesh Theekshana

ഓസ്ട്രേലിയ : David Warner, Aaron Finch(c), Mitchell Marsh, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

Previous articleമലപ്പുറത്തെ തോൽപ്പിച്ച് കോഴിക്കോട് ഫൈനലിൽ
Next articleലോക അഞ്ചാം റാങ്കുകാരോട് തോല്‍വി, ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡി ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്