മലപ്പുറത്തെ തോൽപ്പിച്ച് കോഴിക്കോട് ഫൈനലിൽ

Img 20211026 Wa0011

23ആമത് സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശ പോരാട്ടത്തിലേക്ക് കോഴിക്കോട് ഫൈനലിൽ. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കോഴിക്കോട് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് കോഴിക്കോട് പൊരുതി കയറിയത്. കളിയുടെ 11ആം മിനുട്ടിൽ അനഘയിലൂടെ മലപ്പുറം മുന്നിൽ എത്തി. എന്നാൽ അതിൽ പതറാതെ കോഴിക്കോട് 23ആം മിനുട്ടിൽ തന്നെ മുന്നിൽ എത്തി. 17ആം മിനുട്ടിൽ മാനസ കോഴിക്കോടിന് സമനില നൽകി. 23ആം മിനുട്ടിൽ മാനസ തന്നെ മലപ്പുറത്തിന് ലീഡും നൽകി.

ഫൈനലിൽ കോഴിക്കോട് തൃശ്ശൂരിനെ ആകും നേരിടുക. നാളെ ആണ് ഫൈനൽ നടക്കുക.

Previous articleതനിക്ക് വേണ്ടത് പുതിയ തുടക്കം, ഐപിഎൽ മെഗാ ലേലത്തിൽ പേര് നല്‍കും – ഡേവിഡ് വാര്‍ണര്‍
Next articleശ്രീലങ്കയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയ, സ്റ്റാര്‍ക്ക് കളിക്കുന്നു