ലോക അഞ്ചാം റാങ്കുകാരോട് തോല്‍വി, ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡി ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്

ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ടിന് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ തോല്‍വി. ലോക റാങ്കിംഗിൽ അഞ്ചാമതുള്ളവരും ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡുകളുമായ ഇന്തോനേഷ്യയുടെ പ്രവീൺ ജോര്‍ദ്ദാന്‍ – മെലാടി ഒക്ടാവിയാന്റി സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി.

ആദ്യ ഗെയിം ഇന്ത്യന്‍ ടീം നേടിയെങ്കിലും അടുത്ത രണ്ട് ഗെയിലും തീപാറും പോരാട്ടത്തിനൊടുവിൽ ഇന്തോനേഷ്യന്‍ താരങ്ങള്‍ വിജയം നേടി. സ്കോര്‍ : 21-15, 17-21, 19-21

Previous articleശ്രീലങ്കയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയ, സ്റ്റാര്‍ക്ക് കളിക്കുന്നു
Next articleസെർജി ബർഹുവാൻ തൽക്കാലം ബാഴ്സയെ നയിക്കും