അസ്സലായി ലങ്ക, വിന്‍ഡീസിനെതിരെ 189 റൺസ്

Asalankanissanka

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ശ്രീലങ്ക നേടിയത്. ചരിത് അസലങ്കയുടെ ഒന്നാന്തരം ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്.

41 പന്തിൽ 68 റൺസാണ് അസലങ്ക നേടിയത്. പതും നിസ്സങ്ക 51 റൺസ് നേടി. ദസുന്‍ ഷനക 14 പന്തിൽ 25 റൺസ് നേടിയപ്പോള്‍ കുശൽ പെരേര 29 റൺസ് നേടി.

42 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം കുശൽ പെരേര പുറത്തായപ്പോള്‍ 91 റൺസ് കൂട്ടുകെട്ടാണ് നിസ്സങ്കയും അസലങ്കയും കൂടി നേടിയത്. മൂന്നാം വിക്കറ്റിൽ അസലങ്കയും ഷനകയും കൂടി 46 റൺസ് കൂടി നേടി.

വിന്‍ഡീസിനായി ആന്‍‍ഡ്രേ റസ്സൽ രണ്ട് വിക്കറ്റ് നേടി.

Previous articleആരോൺ റാമ്സ്ഡേലിനെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് ടീം, സാഞ്ചോയെ ഒഴിവാക്കി
Next articleഎ എഫ് സി ചാമ്പ്യൻഷിപ്പിനായി ഗോകുലം കേരള ജോർദാനിൽ എത്തി