ഫാബിയന്‍ അല്ലെന് പകരം അകീൽ ഹൊസൈന്‍ വിന്‍ഡീസ് ടീമിൽ

Akealhosein

ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി ഫാബിയന്‍ അല്ലെന്റെ പരിക്ക്. താരം ടൂര്‍ണ്ണമെന്റിൽ കളിക്കില്ലെന്ന് തീരുമാനം ആയതോടെ പകരം താരത്തെ ടീമിലേക്ക് എത്തിക്കുവാന്‍ ലോകകപ്പ് ഇവന്റ് ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതി വിന്‍ഡീസ് വാങ്ങിയിട്ടുണ്ട്.

Fabianallen

ഇടം കൈയ്യന്‍ സ്പിന്നര്‍ അകീൽ ഹൊസൈനെയാണ് പകരക്കാരനായി വിന്‍ഡീസ് 15 അംഗ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അകീൽ വിന്‍ഡീസിന്റെ റിസര്‍വ് സംഘത്തിന്റെ ഭാഗമായിരുന്നു.

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിൽ താരം 13 വിക്കറ്റാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി നേടിയത്.

Previous articleFast & Up ഗോകുലം കേരളയുമായുള്ള സഹകരണം തുടരും
Next articleU23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ദുബൈയിൽ എത്തി