ജയിക്കണം ന്യൂസിലാണ്ടിനും ശ്രീലങ്കയ്ക്കും, ടോസ് അറിയാം

Sports Correspondent

Newzealand
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിൽ മഴ കവര്‍ന്നെടുത്ത ഏറ്റവും അധികം മത്സരങ്ങളുള്ള ഗ്രൂപ്പ് 1ൽ ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയും ന്യൂസിലാണ്ടും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടി ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പരിക്കാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി ടൂര്‍ണ്ണമെന്റിൽ മാറിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ന്യൂസിലാണ്ട്. ശ്രീലങ്കയാകട്ടെ രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

ന്യൂസിലാണ്ട് നിരയിൽ മാര്‍ക്ക് ചാപ്മാന് പകരം ഡാരിൽ മിച്ചൽ എത്തുമ്പോള്‍ ശ്രീലങ്കന്‍ നിരയിൽ ബിനൂര ഫെര്‍ണാണ്ടോയ്ക്ക് പകരം കസുന്‍ രജിത ടീമിലേക്ക് എത്തുന്നു.

ന്യൂസിലാണ്ട്: Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Tim Southee, Ish Sodhi, Lockie Ferguson, Trent Boult

ശ്രീലങ്ക: : Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Lahiru Kumara, Kasun Rajitha