മാറുന്ന സാഹചര്യവുമായി പൊരുത്തപ്പെടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല – ടെംബ ബാവുമ

Pakistansouthafrica ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെതിരെയുള്ള തോൽവിയ്ക്ക് ശേഷം അതിന്റെ കാരണം എന്തെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ. സാഹചര്യങ്ങള്‍ മാറുന്നതുമായി പൊരുത്തപ്പെടുന്നതിൽ ദക്ഷിണാഫ്രിക്ക സ്ലോ ആയിരുന്നുവെന്നാണ് ബാവുമ വ്യക്തമാക്കിയത്.

മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നതിനാൽ തന്നെ മത്സരത്തിനിടെ സാഹചര്യങ്ങള്‍ മാറി. ബോള്‍ സ്കിഡ് ചെയ്യുന്നുണ്ടായിരുന്നു, ഇതിനോടെല്ലാം പൊരുത്തുപ്പെടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത് മെല്ലെ ആയിരുന്നുവെന്നും ബാവുമ വ്യക്തമാക്കി.

ഫീൽഡിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി എന്നും ബാവുമ വ്യക്തമാക്കി. തങ്ങളുടെ മികച്ച ക്രിക്കറ്റല്ല ഇന്ന് ടീം കളിച്ചതെന്നും ബാവുമ വ്യക്തമാക്കി.