മെസ്സി നവംബർ 14ന് അർജന്റീനക്ക് ഒപ്പം ചേരും

ലയണൽ മെസ്സി അർജന്റീന സ്ക്വാഡിനൊപ്പം നവംബർ 14ന് ചേരും എന്ന് അർജന്റീന പരിശീലകൻ സ്കലോനി. പി എസ് ജിയുടെ ലോകകപ്പിന് മുന്നേയുള്ള അവസാന മത്സരം നവംബർ 13നാണ്. മെസ്സി ഈ മത്സരത്തിനു മുമ്പ് തന്നെ അർജന്റീനയ്ക്ക് ഒപ്പം ചേരാൻ അനുവദിക്കണം എന്ന് പി എസ് ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെസ്സി 22 11 04 02 22 36 889

നവംബർ 20നാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. നവംബർ 22ന് സൗദി അറേബ്യക്ക് എതിരെ ആകും അർജന്റീനയുടെ ആദ്യ മത്സരം. ക്ലബ് ഫുട്ബോൾ നടക്കുന്നത് കൊണ്ട് തന്നെ എല്ലാ ടീമിനും ഒരാഴ്ച മാത്രമേ ലോകകപ്പിനായി ഒരുങ്ങാൻ സമയം ഉണ്ടവുകയള്ളൂ.

സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് അർജന്റീനക്ക് ഒപ്പം ഗ്രൂപ്പ് സിയിൽ ഉള്ളത്.