ജേസൺ റോയിയ്ക്ക് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിൽ ഇടം ഇല്ല, ബെന്‍ സ്റ്റോക്സ് തിരികെ ടി20 ടീമിൽ

ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. ജേസൺ റോയിയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 15 അംഗ സംഘത്തെ ജോസ് ബട്‍ലര്‍ നയിക്കും. ഇംഗ്ലണ്ടിനായി കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്ന് വെറും 78 റൺസ് മാത്രം നേടിയ താരം ദി ഹണ്ട്രെഡിലും നാല് ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് എണ്ണത്തിൽ പൂജ്യത്തിനാണ് പുറത്തായത്.

റോയിയ്ക്ക് പകരം ഫിൽ സാൽട്ടിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന ക്രിസ് വോക്സും മാര്‍ക്ക് വുഡും തിരികെ ടീമിലേക്ക് വരുന്നുണ്ട്.

അതേ സമയം ബെന്‍ സ്റ്റോക്സ് തിരികെ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്.

ഇംഗ്ലണ്ട് : Jos Buttler,Moeen Ali, Jonathan Bairstow, Harry Brook, Sam Curran, Chris Jordan, Liam Livingstone, Dawid Malan, Adil Rashid, Phil Salt, Ben Stokes, Reece Topley, David Willey, Mark Wood, Chris Woakes

റിസര്‍വ് താരങ്ങള്‍ : Liam Dawson, Richard Gleeson, Tymal Mills