ടി20 ലോകകപ്പ് ജയിച്ച ഓസ്ട്രേലിയക്ക് സമ്മാനതുകയായി കോടികൾ ലഭിക്കും

ന്യൂസിലാണ്ടിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയക്ക് സമ്മാനത്തുകയായി ലഭിക്കുക കോടികൾ. വിജയികളായ ഓസ്‌ട്രേലിയക്ക് ഏകദേശം 11.9 കോടി രൂപയാകും സമ്മാനത്തുകയായി ലഭിക്കുക. കൂടാതെ സൂപ്പർ 12 ഘട്ടത്തിൽ 4 മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയക്ക് 1.2 കോടി രൂപ വേറെയും ലഭിക്കും.

സൂപ്പർ 12 ഘട്ടത്തിൽ ഒരു മത്സരത്തിൽ ജയിക്കുന്ന ടീമിന് 30 ലക്ഷം രൂപയാണ് ഐ.സി.സി നൽകുന്നത്. സൂപ്പർ ലീഗ് ഘട്ടത്തിലെ സമ്മാന തുകയടക്കം മൊത്തം 13.1 കൂടി രൂപ ഓസ്‌ട്രേലിയക്ക് പ്രതിഫലമായി ലഭിക്കും.

ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ന്യൂസിലാന്റിന് സമ്മാന തുകയായി ലഭിക്കുക 5.95 കോടി രൂപയാണ്. കൂടാതെ സൂപ്പർ 12 ഘട്ടത്തിൽ 4 മത്സരങ്ങൾ ജയിച്ച ന്യൂസിലാൻഡിനു 1.2 കൂടി രൂപ വേറെയും ലഭിക്കും. രണ്ട് സമ്മാനതുകയും കൂടി ഏകദേശം 7.15 കോടി രൂപയാണ് ന്യൂസിലാൻഡിനു ലഭിക്കുക.