പോർച്ചുഗൽ ഖത്തറിലേക്ക് തന്നെ പോകും എന്ന് റൊണാൾഡോ

20211115 182608

ഇന്നലെ സെർബിയയോട് പരാജയപ്പെട്ട് ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാനുള്ള അവസരം പോർച്ചുഗൽ നഷ്ടപ്പെടുത്തിയിരുന്നു. ഇനി പ്ലേ ഓഫിൽ കളിച്ചു ജയിച്ചു വേണം പോർച്ചുഗലിന് ഫൈനൽ റൗണ്ടിൽ എത്താൻ. പോർച്ചുഗലിന്റെ പരാജയത്തിൽ നിരാശ ഉണ്ട് എന്ന് പറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ അങ്ങനെ തളരില്ല എന്ന് പറഞ്ഞു. ചില തിരിച്ചടികൾ ആണ് വലിയ കഥകൾ സൃഷ്ടിക്കാറുള്ളത് എന്ന് റൊണാൾഡോ പറഞ്ഞു.

ചെറിയ പരാജയങ്ങളിൽ തകർന്നു പോകുന്ന ടീം അല്ല പോർച്ചുഗൽ. ഞങ്ങൾ ഖത്തർ ലോകകപ്പിൽ എന്തായാലും ഉണ്ടാകും. യോഗ്യത നേടാൻ എന്താണ് ചെയ്യേണ്ടത് എന്ന് തങ്ങൾക്ക് അറിയാം എന്നും റൊണാൾഡോ പറഞ്ഞു. ഇന്നലെ സെർബിയക്ക് എതിരെ ഒരു സമനില മതിയായിരുന്നു പോർച്ചുഗലിന് ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ.

Previous articleഡേവിഡ് വാർണർ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി മാറും: ഗാവസ്‌കർ
Next articleടി20 ലോകകപ്പ് ജയിച്ച ഓസ്ട്രേലിയക്ക് സമ്മാനതുകയായി കോടികൾ ലഭിക്കും