സെമിയുറപ്പാക്കുവാന്‍ ഓസ്ട്രേലിയ, ആശ്വാസ ജയം തേടി ബംഗ്ലാദേശ്, ടോസ് അറിയാം

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. സെമി ഫൈനൽ സാധ്യതകള്‍ക്കായി ഓസ്ട്രേലിയയ്ക്ക് ഇന്ന് ജയം നേടേണ്ടതുണ്ടെങ്കില്‍ ആശ്വാസ ജയം തേടിയാണ് ബംഗ്ലാദേശ് എത്തുന്നത്.

ഓസ്ട്രേലിയന്‍ നിരയിൽ ആഷ്ടൺ അഗറിന് പകരം മിച്ചൽ മാര്‍ഷ് ടീമിലെത്തുമ്പോള്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. നസും ആണ് പുറത്ത് പോകുന്ന താരം.

ബംഗ്ലാദേശ്: Mohammad Naim, Liton Das(w), Soumya Sarkar, Mushfiqur Rahim, Mahmudullah(c), Afif Hossain, Shamim Hossain, Mahedi Hasan, Taskin Ahmed, Shoriful Islam, Mustafizur Rahman

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood