സൗത്ത് ആഫ്രിക്കയെ കുറഞ്ഞ സ്‌കോറിൽ പിടിച്ച് കെട്ടി ന്യൂസിലാൻഡ്

Photo: ICC

ലോകകപ്പിലെ നിർണ്ണായകമത്സരത്തിൽ സൗത്ത് ആഫ്രിക്കയെ കുറഞ്ഞ സ്‌കോറിൽ പിടിച്ച് കെട്ടി ന്യൂസിലാൻഡ്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൗത്ത് ആഫ്രിക്കയെ ന്യൂസിലാൻഡ് ബൗളർമാർ 241 റൺസിൽ ഒതുക്കുകയായിരുന്നു. 49 ഓവർ ആയി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് സൗത്ത് ആഫ്രിക്ക 241 റൺസ് എടുത്തത്.

സൗത്ത് ആഫ്രിക്ക നിരയിൽ 55 റൺസ് നേടിയ ഹാഷിം ആംലയും 67 റൺ നേടി പുറത്താവാതെ നിന്ന  വാൻഡർ ഡുസനും പൊരുതി നോക്കിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ന്യൂസിലാൻഡ് ബൗളർമാർ സൗത്ത് ആഫ്രിക്കയെ ചെറിയ സ്‌കോറിൽ ഒതുക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കക്ക് വേണ്ടി മർക്രം 38 റൺസും മില്ലർ 36 റൺസും എടുത്ത് പുറത്തായി.

ന്യൂസിലാൻഡ് നിരയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫെർഗുസൺ ആണ് സൗത്ത് ആഫ്രിക്കയെ പിടിച്ചുകെട്ടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത്.