സ്‌പെയിൻ പരിശീലക സ്ഥാനം ലൂയിസ് എൻറികെ രാജി വെച്ചു

സ്പാനിഷ് ദേശീയ ഫുട്‌ബോൾ ടീം പരിശീലക സ്ഥാനത്ത് നിന്ന് ലൂയിസ് എൻറികെ രാജിവെച്ചു. ഇന്ന് വിളിച്ച പത്ര സമ്മേളനത്തിൽ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് റൂബിയാലസ് ആണ് എൻറികെ രാജി വെക്കുന്ന കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. സ്‌പെയിനിന്റെ അവസാനത്തെ ഏതാനും മത്സരങ്ങളിൽ എൻറികെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നില്ല.

എൻറികെയുടെ പകരക്കാരനായി റോബർട്ടോ മോറെനോ ചുമതല എൽക്കും. കേവലം ഒരു വർഷത്തിൽ താഴെ മാത്രമാണ് എൻറികെ സ്പാനിഷ് ടീമിനെ പരിശീലിപ്പിച്ചത്. ആകെ 7 മത്സരങ്ങളിൽ പരിശീലകനായ അദ്ദേഹം അതിൽ 5 മത്സരങ്ങൾ ജയിച്ചപ്പോൾ 2 മത്സരങ്ങൾ തോറ്റു.

2018 ലോകകപ്പിൽ സ്‌പെയിനിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ്‌ എൻറികെ സ്ഥാനം ഏറ്റെടുക്കുന്നത്. മുൻപ് ബാഴ്സലോണ, റോമ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ എന്ന് മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

Previous articleവാൾക്കറിന് സിറ്റിയിൽ പുതിയ കരാർ
Next articleസൗത്ത് ആഫ്രിക്കയെ കുറഞ്ഞ സ്‌കോറിൽ പിടിച്ച് കെട്ടി ന്യൂസിലാൻഡ്