മാറ്റയുടെ ക്ലബ്ബിന് മാറ്റമില്ല, യുണൈറ്റഡിൽ പുത്തൻ കരാർ ഒപ്പിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് മധ്യനിര താരം ഹുവാൻ മാറ്റ ക്ലബ്ബ്മായി പുതിയ കരാറിൽ ഒപ്പു വച്ചു. കരാർ പ്രകാരം 2021 വരെ താരം ഓൾഡ് ട്രാഫോഡിൽ തുടരും. ഈ മാസം അവസാനത്തോടെ കരാർ അവസാനിക്കുമായിരുന്ന താരത്തെ അവസാന നിമിഷമാണ്‌ പുതിയ കരാർ നൽകി യുണൈറ്റഡ് നിലനിർത്തിയത്.

31 വയസ്സുകാരനായ മാറ്റ 2014 ലാണ് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ എത്തുന്നത്. ക്ലബ്ബിനോപ്പം യൂറോപ്പ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, കിരീടങ്ങൾ നേടിയ താരം 41 തവണ സ്‌പെയിൻ ദേശീയ ടീമിന് വേണ്ടിയും ബൂട്ട് കെട്ടി. 2010 ൽ ലോകകപ്പ് നേടിയ ടീമിലും 2012 ൽ യൂറോ കപ്പ് നേടിയ ടീമിലും അംഗമായി. 2012 ൽ ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയപ്പോഴും ടീമിലെ പ്രധാന താരമായിരുന്നു മാറ്റ.

യൂണിറ്റഡിനായി 218 കളികളിൽ ഇറങ്ങിയ താരം 45 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

Previous articleസൗത്ത് ആഫ്രിക്കയെ കുറഞ്ഞ സ്‌കോറിൽ പിടിച്ച് കെട്ടി ന്യൂസിലാൻഡ്
Next articleനെയ്മറിന്റെ അപ്പീൽ തള്ളി, ചാമ്പ്യൻസ് ലീഗിലെ വിലക്ക് നിലനിൽക്കും